Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsലൊസാഞ്ചലസിൽ വീണ്ടും...

ലൊസാഞ്ചലസിൽ വീണ്ടും കാട്ടുതീ : 31,000 പേരെ മാറ്റി പാർപ്പിക്കും

വാഷിംഗ്‌ടൺ : ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. ലൊസാഞ്ചലസിന്റെ വടക്കുഭാഗത്താണ് പുതിയ കാട്ടുതീ .രണ്ട് മണിക്കൂർ കൊണ്ട് 5,000 ഏക്കർ സ്ഥലമാണ് കത്തിനശിച്ചത്.വന്‍ നാശത്തിന് കാരണമായ കാട്ടുതീയ്‌ക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് ലോസ് ആഞ്ജലിസില്‍ പുതിയ കാട്ടുതീ പടരുന്നത്. പതിനായിരക്കണക്കിന് ആളുകളോടു വീടുകള്‍ ഒഴിയാന്‍ നിർദേശിച്ചു.

ഹെലികോപ്റ്ററുകളും വിമാനങ്ങളും അഗ്നിശമന സേനയും തീയണയ്ക്കുവാനുള്ള പരിശ്രമത്തിലാണ് .വരണ്ട കാറ്റാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളി. വന്‍തോതിൽ പുകയും കനലും തീക്കാറ്റിനൊപ്പം പറന്നുവരുന്നുണ്ട്. ലൊസാഞ്ചലസിന്റെ 56 കിലോമീറ്റര്‍ വടക്കുഭാഗത്തുള്ള തടാകത്തിനു ചുറ്റിനുമുള്ള 31,000 പേര്‍ക്ക് വീടൊഴിയാൻ നിർദേശം നൽകി. ലൊസാഞ്ചലസ്‌ ജയിലിലുള്ള 500 തടവുകാരെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റി. വളരെ ആശങ്കാജനകമായ സാഹചര്യമാണെന്നും തീ കെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മുതിർന്ന ഉദ്യോ​ഗസ്ഥർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തെ കുട്ടികളുടെ കണക്കെടുപ്പ് നാളെ തുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ കുട്ടികളുടെ തലയെണ്ണൽ. സ്കൂൾ തുറന്ന് ആറാം പ്രവൃത്തി ദിവസമായ ഇന്ന് ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കണക്കാണ് എടുത്തത്. സമ്പൂർണ്ണ പോർട്ടൽ വഴി...

ശരൺ ചന്ദ്രന്റെ കാപ്പാ കാലാവധി കഴിഞ്ഞെന്ന  ജില്ലാ സെക്രട്ടറിയുടെ വാദം തള്ളി ജില്ലാ പൊലീസ് മേധാവി

പത്തനംതിട്ട: സിപിഎം സ്വീകരണം നൽകിയ കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രന്റെ കാപ്പാ കാലാവധി കഴിഞ്ഞെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെ വാദം തള്ളി ജില്ലാ പൊലീസ് മേധാവി. ശരൺ ചന്ദ്രൻ ഇപ്പോഴും കാപ്പാ...
- Advertisment -

Most Popular

- Advertisement -