Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ കാറും...

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച്‌ 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച്‌ 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു.5 പേർക്കു പരുക്കേറ്റു. രാത്രി 9മണിയോടെ കളർകോട് ജംക്‌ഷനു സമീപമാണ് അപകടം നടന്നത്.ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികള‍ാണ് കാറിലുണ്ടായിരുന്നത് .ചില ബസ് യാത്രക്കാർക്കും പരുക്കേറ്റു. എല്ലാവരും ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19), മലപ്പുറം സ്വദേശി ദേവനന്ദൻ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19), പാലക്കാട് സ്വദേശി ശ്രീദീപ് (19) എന്നിവരാണു മരിച്ചത്.. ഗുരുവായൂരിൽനിന്നു കായംകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. 3 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

അപകടത്തിൽ കാർ പൂർണമായി തകർന്നു .കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. സിനിമ കാണാനായി വിദ്യാർഥികൾ ആലപ്പുഴ നഗരത്തിലേക്കു പോകുമ്പോഴായിരുന്നു അപകടം .ടവേര കാറിൽ 12 പേർ ഉണ്ടായിരുന്നു.കനത്ത മഴ മൂലം കാഴ്ച മങ്ങിയതും അപകടത്തിന് വഴിവെച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി വിരുദ്ധ പദ്ധതികൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി വൈ.എം.സി.എ സബ് റീജൺ

തിരുവല്ല : വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പദ്ധതികൾ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവക്ക് മുൻഗണന നൽകി പ്രവർത്തിക്കുവാനും സ്കൂൾ കോളേജ് തലങ്ങളിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ്, ആനുകാലിക വിഷയങ്ങളിൽ ചർച്ച, സെമിനാർ,...

പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക്  സമ്മാനവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

കോട്ടയം : ആഗോള കത്തോലിക്കാസഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക്  ‌വിശിഷ്ടമായ സമ്മാനവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഉ‍ഡുപ്പി കൃഷ്ണമഠത്തിലെ കരകൗശലവിദഗ്ദർ ചന്ദനത്തടിയിൽ തീർത്ത സ്ലീബായാണ് ഉപഹാരമായി സമർപ്പിച്ചത്....
- Advertisment -

Most Popular

- Advertisement -