Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsകുമ്പഴ ജംഗ്ഷനിൽ...

കുമ്പഴ ജംഗ്ഷനിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി അബിൻ വർക്കി എം എൽ എ സ്ഥലം സന്ദർശിച്ചു

പത്തനംതിട്ട : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്ന കുമ്പഴ ജംഗ്ഷനിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി അബിൻ വർക്കി എം എൽ എയുടെ നേതൃത്യത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

കുമ്പഴ ജംഗ്ഷനിൽ ട്രാഫിക് ലൈറ്റുകളും ദിശാ സൂചികകളും കെ എസ് ടി പി അധികൃതർ സ്ഥാപിക്കാത്തതിൽ വ്യാപാരികളും നാട്ടുകാരും എം എൽ എയെ പ്രതിഷേധം അറിയിച്ചു. സംസ്ഥാന പാത നിർമ്മാണത്തിന് ഒപ്പം ജംഗ്ഷനിൽ ആവശ്യമായ സുരക്ഷാ ക്രമീകരണം കെ എസ് ടി പി ഒരുക്കിയില്ലെന്നും ആക്ഷേപമുയർന്നു. വാഹനാപകടങ്ങൾ ദിനംപ്രതി വർധിക്കുന്നതിൻ്റെ കാരണമിതാണെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി.

കുമ്പഴ ഇംഗ്ഷനിൽ ടൈമർ സംവിധാനമുള്ള ആധുനിക സിഗ്നൽ ലൈറ്റ് സ്ഥാപിക്കുകയും യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന ബോർഡുകൾ നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും വ്യാപാരി സംഘടനാ പ്രതിനിധികളും കുമ്പഴ വികസന സമിതി ഭാരവാഹികളും എംഎൽഎയോട് അഭിപ്രായങ്ങൾ പങ്കുവച്ചു.

കാലതാമസമില്ലാതെ കുമ്പഴയിൽ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുമെന്ന് എം എൽ എ ഉറപ്പു നൽകി. കുമ്പഴയിൽ നിരന്തരം അപകടം നടക്കുന്നതു സംബന്ധിച്ച് ദേശം ന്യൂസ് ഇന്നലെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരുന്ന ജംഗ്ഷനിൽ ബൈക്ക് ഇടിച്ച് 57 കാരന് പരുക്ക്

ചങ്ങനാശ്ശേരി : പെരുന്ന ജംഗ്ഷന് സമീപം ആലപ്പുഴ റോഡിൽ ബൈക്ക് ഇടിച്ച് 57 കാരന് ഗുരുതര പരുക്ക്. പെരുന്നയിൽ സ്വകാര്യ സ്ഥാപത്തിൽ ജോലി ചെയ്യുന്ന അബ്ദുൾ കലാമിനാണ് ആണ് അപകടത്തിൽ പരുക്കേറ്റത്. ഇന്ന്...

സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് സമാപിക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേർന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ സഖ്യങ്ങള്‍ സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും. കേരളത്തില്‍ തുടര്‍ച്ചയായി രണ്ടുതവണ എംഎല്‍എ...
- Advertisment -

Most Popular

- Advertisement -