Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsഹരിവരാസനം പുരസ്‌കാരം...

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്റെ 2025 ലെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ അറിയിച്ചു.

സംഗീതത്തിലെ ശബരിമലയേയും സ്വാമി അയ്യപ്പനേയും ജനമനസ്സുകളിൽ പ്രതിഷ്ഠിക്കാൻ നടത്തിയ പ്രവർത്തനങ്ങളും ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് കൈതപ്രത്തെ തിരഞ്ഞെടുത്തത്. റവന്യൂ (ദേവസ്വം) സ്പെഷ്യൽ സെക്രട്ടറിഅനുപമ റ്റി.വി., തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ പ്രകാശ്.സി.വി., സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി എന്നിവരടങ്ങുന്നതായിരുന്നു പുരസ്‌കാര നിർണയ സമിതി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസിന് നേരെ മുട്ടയേറ് : അട്ടിമറി സാധ്യത പരിശോധിക്കും

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്നും കാസർക്കോടേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ കർണാടകയിൽ വെച്ച് അജ്ഞാതർ മുട്ടയെറിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഡ്രൈവറുടെ കാഴ്ച മറച്ച് അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്ന...

നന്നൂർ ദേവി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത്: സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സ്വീകരണം നൽകി

തിരുവല്ല : വള്ളംകുളം  നന്നൂർ ദേവി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്തിന് സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സ്വീകരണം ഒരുക്കി . നന്നൂർ ദേവീക്ഷേത്ര തിരുവുത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന  പറയ്ക്കെഴുന്നള്ളത്തിൻ്റെ മൂന്നാം  ദിനമാണ് മതസൗഹാർദ്ദത്തിന് മാതൃകയൊരുക്കി...
- Advertisment -

Most Popular

- Advertisement -