Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsബുധനാഴ്ച അർധരാത്രി...

ബുധനാഴ്ച അർധരാത്രി മുതൽ  ഓട്ടോ-ടാക്സി പണിമുടക്ക്

തിരുവനന്തപുരം : ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 11-ന് അർധരാത്രി മുതൽ 24 മണിക്കൂർ സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 30 രൂപയിൽനിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം.

സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിലാണ് സമരപ്രഖ്യാപനം നടത്തിയത്. നാലുവർഷം മുമ്പാണ് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിച്ചത്. അതിനുശേഷം 16 തവണ ഇന്ധനവില വർധിച്ചെന്നും ഇൻഷുറൻസ് പ്രീമിയം,നികുതി, വാഹന പരിശോധനാ ഫീസ് എന്നിവ ഉയർന്നെന്നും തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ നിലവിലെ നിരക്കിൽസർവീസ് നടത്തുന്നത് സാമ്പത്തികമായി പ്രയാസമുണ്ടാക്കുന്നുവെന്നാണ് സംഘടനകളുടെ നിലപാട്.സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകൾക്ക് രാവിലെ 10 മണിവരെ സർവീസ് നടത്താൻ അനുമതിയുണ്ടാകും. ആശുപത്രി യാത്രകൾക്കുള്ള സർവീസുകളെയും പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 27-11-2025 Karunya Plus KN-599

1st Prize ₹1,00,00,000/- PH 465954 (MOOVATTUPUZHA) Consolation Prize ₹5,000/- PA 465954 PB 465954 PC 465954 PD 465954 PE 465954 PF 465954 PG 465954 PJ 465954 PK 465954...

അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി എക്സൈസിന്‍റെ പിടിയിൽ

ചേർത്തല : രണ്ട് ദിവസത്തെ ഡ്രൈ ഡേ അനുബന്ധിച്ച് അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി എക്സൈസിന്‍റെ പിടിയിൽ. ചേർത്തല കൊക്കോതമംഗലം വാരനാട് മുറിയിൽ കിഴക്കേടത്ത് വീട്ടിൽ നന്ദകുമാർ (56) ആണ് എക്സൈസിന്റെ...
- Advertisment -

Most Popular

- Advertisement -