Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅജിത് പവാറിന്റെ...

അജിത് പവാറിന്റെ സംസ്കാരം നാളെ ബാരാമതിയിൽ

ന്യൂഡൽഹി: ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്കാരം നാളെ ബാരാമതിയിൽ നടക്കും. അജിത്തിന്റെ മൃതദേഹം ബാരാമതിയിലെ ആശുപത്രിയിൽനിന്ന് വിദ്യ പ്രതിസ്ഥാൻ മൈതാനത്തേക്ക് പൊതുദർശനത്തിനായി കൊണ്ടുപോയി.

അജിത് പവാറിനൊപ്പം യാത്ര ചെയ്തവരുടെ പേരുകൾ പുറത്തുവന്നിട്ടുണ്ട്. വിധിപ് ജാദവ്, പിങ്കി മാലി, സുമിൽ കപൂർ, ശംഭാനി പഥക് എന്നിവരാണ് മരിച്ച മറ്റുള്ളവർ. എൻസിപി സ്ഥാപകനായ ശരദ് പവാറിന്റെ അനന്തിരവനാണ് അജിത്. ഭാര്യ സുനേത്ര പവാർ. മക്കൾ: ജയ്, പാർഥ്. കൈയിൽ ധരിച്ചിരുന്ന വാച്ച് ഉപയോഗിച്ചാണ് അജിത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.

ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നിര്യാണത്തിൽ സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നു മുതൽ 30 വരെയാണ് ദുഃഖാചരണം. ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. ഇന്ന് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി നൽകി.

ലാൻഡിങ്ങിനു മുൻപ് റൺവേ കാണാമോയെന്ന് എയർ ട്രാഫിക് കൺട്രോളിൽനിന്ന് (എടിസി) പൈലറ്റിനോട് ചോദിച്ചിരുന്നു. എന്നാൽ കാണുന്നില്ലെന്നായിരുന്നു മറുപടി. തുടർന്ന് വിമാനം ആകാശത്തുകൂടി ഒന്നു ചുറ്റി. വീണ്ടും റൺവേ കാണാമോയെന്ന് പൈലറ്റിനോട് ചോദിച്ചു. അപ്പോൾ കാണാമെന്നായിരുന്നു മറുപടി. പിന്നാലെ എടിസി ലാൻഡിങ്ങിന് അനുമതി നൽകി.

എന്നാൽ പിന്നീട് അപകടം ഉണ്ടാകുകയായിരുന്നു– കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായി‍ഡു മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിന്റെ ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡറും കോക്പിറ്റ് വോയ്‌സ് റെക്കോർഡറും കണ്ടെടുക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 22-05-2025 Karunya Plus KN-573

1st Prize ₹1,00,00,000/- PG 307617 (VAIKKOM) Consolation Prize ₹5,000/- PA 307617 PB 307617 PC 307617 PD 307617 PE 307617 PF 307617 PH 307617 PJ 307617 PK 307617...

ഇന്ത്യൻ ചരക്ക് കപ്പലുകളുടെ സുരക്ഷ  വർധിപ്പിച്ചു

ന്യൂഡൽഹി: ഗള്‍ഫ്  സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യൻ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകളുടെ എണ്ണം വർധിപ്പിച്ചു. ഗള്‍ഫ് മേഖലയില്‍ ഓപ്പറേഷൻ സങ്കല്‍പ് ദൗത്യത്തിന് കീഴില്‍ ആറിലധികം യുദ്ധക്കപ്പലുകളെയാണ് നിലവില്‍ വിന്യസിച്ചിരിക്കുന്നത്....
- Advertisment -

Most Popular

- Advertisement -