Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaബാലഗോകുലം സംസ്ഥാന...

ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം  സ്വാഗത സംഘ രൂപീകരണം  നടന്നു

ആറന്മുള: ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം 251 അംഗ സ്വാഗത സംഘ രൂപീകരണം  നടന്നു. സംസ്ഥാന വാർഷികത്തിന് മുന്നോടിയായുള്ള സ്വാഗത സംഘരൂപീകരണം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ  ലോക അതിവേഗ സ്പീഡ് കാർട്ടൂണിസ്റ് ഡോ.ജിതേഷ്ജി ഉത്ഘാടനം ചെയ്തു.  ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.

ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ജൂലൈയ് മാസം 12, 13, 14 തീയതികളിലായി കുമ്പനാട് ലോയൽ കൺവെൻഷൻ സെൻററിൽ  നടക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള താലൂക്ക് ഉപരി ചുമതലപ്പെട്ട 2000 പ്രവർത്തകരാണ് പങ്കെടുക്കുന്നത്.

തന്ത്രി അക്കീരമൺ കാളിദാസഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണവും,രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സംഘചാലക് സി.പി മോഹനചന്ദ്രൻ ആശംസയും അർപ്പിച്ചയോഗത്തിൽ ബാലഗോകുലം സംസ്ഥാനപൊതുകാര്യദർശി ,കെ എൻ സജികുമാർ  സംസ്ഥാന വാർഷിക സമ്മേളനത്തെപ്പറ്റി യോഗത്തിൽ വിശദീകരിച്ചു .

പത്തനംതിട്ട മേഖലാ അധ്യക്ഷ ബാലാമണിയമ്മ, മേഖലാ കാര്യദർശി അനൂപ് ഇടപ്പാവൂർ എന്നിവർ പ്രസംഗിച്ചു. കുമാരി പ്രാർത്ഥന ശങ്കർ,മാസ്റ്റർ ശ്രീനന്ദൻ എന്നിവർ ഗീതം ആലപിച്ചു. ബാലഗോകുലം സംസ്ഥാന സംഘടനാകാര്യദർശി രഞ്ജുകുമാർ ,സംസ്ഥാന സെക്രട്ടറി ബൈജുലാൽ, വിവിധ സംഘടനാപ്രവർത്തകർ, സാമൂഹിക സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ,  മറ്റ് പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വന്ദേമാതരം ആലപിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് രാ​ഹുൽ ​ഗാന്ധി

തൊടുപുഴ: വന്ദേമാതരം ആലപിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് രാ​ഹുൽ ​ഗാന്ധി. കുട്ടിയെ ചേർത്തു പിടിച്ച് ഇവരാണ് കേരളത്തിലെ സ്ത്രീത്വത്തെ പ്രതിനിധീകരിയ്ക്കുന്നത് എന്നും രാഹുൽ പ്രശംസിച്ചു. ഇടുക്കി കട്ടപ്പനയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ഉടുമ്പൻചോല...

സരസ് മേള : മനോഹരമായ കരകൗശല വസ്തുക്കളും  ഗോത്ര വിഭവങ്ങളും ഒരുക്കി ഇതര സംസ്ഥാനങ്ങളും

ചെങ്ങന്നൂർ: മനോഹരമായ കരകൗശല വസ്തുക്കളും പരമ്പരാഗത ഗോത്ര വിഭവങ്ങളും  ശ്രദ്ധേയമാവുകയാണ് കുടുംബശ്രീ ദേശീയ സരസ് മേളയിലെ ഇതര സംസ്ഥന സ്‌റ്റോളുകളും. മേളയുടെ വേദിയായ ചെങ്ങന്നൂര്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന ത്രിപുര ധലായ് ജില്ലയിലെ ചക്മ ഗോത്ര...
- Advertisment -

Most Popular

- Advertisement -