Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ഉത്സവത്തിനിടെ...

കോഴിക്കോട് ഉത്സവത്തിനിടെ ആനയിടഞ്ഞ് രണ്ട് പേര്‍ മരിച്ചു : നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടികുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ രണ്ട് ആനകളിടഞ്ഞ് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നീ സ്ത്രീകളാണ് തിരക്കില്‍പെട്ട് മരിച്ചത്.

ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിനിടെ വെടിക്കെട്ടിന്റെ ശബ്ദം കേട്ട് പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. അതോടെ രണ്ടു ആനകളും പരിഭ്രാന്തരായി ഓടി.ആനയിടഞ്ഞതോടെ ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും അതിനിടയില്‍പെട്ട് ആളുകള്‍ക്ക് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു.പരുക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം : കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ശബരിമലയുടെ ആചാര സംരക്ഷണത്തിന് വേണ്ടി പോരാടിയവര്‍ക്കെതിരെ ഫയല്‍ ചെയ്ത എല്ലാ കേസുകളും അടിയന്തരമായി പിന്‍വലിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ശബരിമല ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാതെ...

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബത്തെ പരിശുദ്ധ കാതോലിക്കാ ബാവാ സന്ദർശിച്ചു

കൊച്ചി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻ്റെ കുടുംബത്തിന് ആശ്വാസമേകാൻ ഓർത്തഡോക്സ് സഭാധ്യക്ഷനെത്തി. ഭാര്യയെയും, മക്കളെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആശ്വസിപ്പിച്ചു. കുടുംബത്തിനുണ്ടായ നഷ്ടം...
- Advertisment -

Most Popular

- Advertisement -