Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiലഡാക്കിൽ പുതിയ...

ലഡാക്കിൽ പുതിയ അഞ്ച് ജില്ലകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ സൃഷ്ടിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  പ്രഖ്യാപിച്ചു. സൻസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകൾ. മുൻപ് ലേ, കാർ​ഗിൽ എന്നീ രണ്ട് ജില്ലകൾ ആണുണ്ടായിരുന്നത്. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി.

പ്രധാന മന്ത്രിയുടെ വികസിത ലഡാക്ക് എന്ന സ്വപനത്തിന്റെ ഭാ​ഗമായാണ് പുതിയ ജില്ലകളുടെ രൂപീകരണമെന്നും ലഡാക്കിലെ ജനങ്ങൾക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.

മുൻ സംസ്ഥാനമായ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കുകയും 2019 ൽ അതിനെ രണ്ടായി വിഭജിക്കുകയും ചെയ്തതിന് ശേഷമാണ് ലഡാക്കിന് കേന്ദ്ര ഭരണ പ്രദേശ പദവി ലഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടതുവലതു മുന്നണികള്‍ തുടരുന്ന മൗനം സംശയാസ്പദം:  പി സി ജോര്‍ജ്

കൊച്ചി : കോതമംഗലത്ത് ലൗ ജിഹാദിന് ഇരയായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടതുവലതു മുന്നണികള്‍ തുടരുന്ന മൗനം സംശാസ്പദമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.സി. ജോര്‍ജ്. ബിജെപി എറണാകുളം ഈസ്റ്റ്...

ലോഡ് ഷെഡിങ് അധിക നാൾ വേണ്ടി വരില്ല : കൂടംകുളം നിലയത്തിൽ നിന്നു വൈദ്യുതി കിട്ടി തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡിങ് അധിക നാൾ വേണ്ടി വരില്ലെന്ന് കെഎസ്ഇബി.  കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നും...
- Advertisment -

Most Popular

- Advertisement -