Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല പടിപൂജ...

ശബരിമല പടിപൂജ നാളെ  മുതല്‍

ശബരിമല: ശബരിമല മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ പടിപൂജയ്ക്ക് നാളെ (ജനുവരി 16) തുടക്കം. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി ദര്‍ശനത്തിനായി ഭക്തര്‍ കയറുന്ന പവിത്രമായ പതിനെട്ടു പടികളിലും പൂക്കളും പട്ടുവസ്ത്രങ്ങളും ദീപങ്ങളും അര്‍പ്പിച്ചാണ് പടിപൂജ നടത്തുന്നത്.

ദീപാരാധനയ്ക്ക് ശേഷം 6.45 മണിയോടെയാണ് പൂജ നടക്കുക. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേല്‍ശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ് ഒരു മണിക്കൂറോളം നീളുന്ന പൂജ. ഈ സമയം ഭക്തര്‍ക്ക് പ്രവേശനമില്ല.

ഓരോ പടിയിലും ദേവചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ശബരിമല അടക്കമുളള പതിനെട്ട് മലകളെയാണ് പടികള്‍ പ്രതിനിധാനം ചെയ്യുന്നതെന്നാണ് സങ്കല്‍പ്പം.  ദീപപ്രഭയില്‍ ജ്വലിച്ച് പുഷ്പങ്ങളാല്‍ അലംകൃതമായ പതിനെട്ടുപടികളുടെ അപൂര്‍വ്വ കാഴ്ച ഭക്തര്‍ക്ക് സായൂജ്യമേകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ആന്റി-ഡ്രോൺ സംവിധാനം: പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളിൽ ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ വിന്യസിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡ്രോൺ ആക്രമണ ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇത്തരം ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഡൽഹി കാർ ബോംബാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ...

സര്‍ക്കാര്‍ ആശുപത്രികളുടെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി  വീണ്ടും ഡോ. ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ വീണ്ടും ഡോ. ഹാരിസ് ചിറക്കല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊല്ലം പത്മന സ്വദേശി വേണു ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ്...
- Advertisment -

Most Popular

- Advertisement -