Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപീഡന പരാതി...

പീഡന പരാതി : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് : മുൻകൂർ ജാമ്യഹർജിയുമായി രാഹുൽ

തിരുവനന്തപുരം : ലൈംഗികപീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസ് എടുത്തിരിക്കുന്നത്.

നിർബന്ധിത ഭ്രൂണഹത്യ. ബലാത്സംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് .തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ അടക്കം മൂന്നിടത്ത് വെച്ച് ബലാൽസംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി. ക്രൂരമായി മർദ്ദിച്ചുവെന്നും സ്വകാര്യ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും മൊഴിയിലുണ്ട് .

അതേസമയം ,ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂർ ജാമ്യ ഹർജി നൽകി . തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത് .യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ രാഹുൽ വാദിക്കുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്ത് പെരിങ്ങര ഗ്രാമപഞ്ചായത്ത്

തിരുവല്ല: ജനകീയ ആസൂത്രണം 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്  ഷീന മാത്യു അധ്യക്ഷത...

ഉപതിരഞ്ഞെടുപ്പ് 30ന്

പത്തനംതിട്ട: ചിറ്റാർ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് പന്നിയാർ (ജനറൽ), ഏഴംകളം ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നീ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് നടക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ...
- Advertisment -

Most Popular

- Advertisement -