Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രി  ഇന്ന്...

മുഖ്യമന്ത്രി  ഇന്ന് പത്തനംതിട്ട ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പര്യടന യോഗങ്ങളിൽ

പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടന യോഗങ്ങളിൽ പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്.

10.30 ന് അടൂർ കെ എസ് ആർടിസി കോർണറിൽ പ്രചാരണ യോഗത്തിൽ പങ്കെടുക്കുന്നതാണ് ആദ്യ പരിപാടി.തുടർന്ന് അടൂരിൽ തന്നെ നടക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് 4 ന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പൊതു സമ്മേളനത്തിൽ പ്രസംഗിച്ച ശേഷം 5.30 ന് കാഞ്ഞിരപ്പള്ളി സ്റ്റേഡിയത്തിലെ പൊതു സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിക്കും.

എൽഡിഎഫിലെ പ്രമുഖ നേതാക്കൾ വിവിധ യോഗങ്ങളിൽ പങ്കെടുത്ത് പ്രസംഗിക്കുമെന്ന് എൽ ഡിഎഫ് അടൂർ നിയോജക മണ്ഡലം കൺവീനർ ടി.ഡി. ബൈജു അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം:  മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും, സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. വിവാദമായ നികുതി ഇളവ് ഉള്‍പ്പെടുത്തിയ ധനബില്‍...

വിശ്വകർമ്മ ദിനം ആഘോഷിച്ചു

തിരുവല്ല : വി. എസ്. എസ് തിരുവല്ല താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മദിനാഘോഷം മണിപ്പുഴ ഗായത്രി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു, വി. എസ്. എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ...
- Advertisment -

Most Popular

- Advertisement -