Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവനിതാദിനാചരണം നടത്തി

വനിതാദിനാചരണം നടത്തി

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (ചാസ്) തൃക്കൊടിത്താനം മേഖലയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണവും വനിതാ സ്വാശ്രയസംഗമവും നാലുകോടി സെന്റ് തോമസ് പാരീഷ് ഹാളില്‍ വച്ച് നടത്തി. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി ഉദ്ഘാടനം ചെയ്തു.

മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ച  സമ്മേളനത്തില്‍ ചാസ് അതിരൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് തൈച്ചേരില്‍, വികാരി ഫാ. ടോം പുത്തന്‍കളം, മേഖല പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സുനുമോള്‍ ചാക്കോ, മേഖല കോര്‍ഡിനേറ്റര്‍ സജി ഷാജി, പായിപ്പാട് പഞ്ചായത്ത് മെമ്പര്‍ റ്റീനാമോള്‍ റോബി, അന്നമ്മ ആന്റണി, സിബിച്ചന്‍ ഒട്ടത്തില്‍, ലിസമ്മ അമ്പാട്ട്, സ്വപ്ന ബിനു, സാലിമ്മ ജോസഫ്  എന്നിവര്‍ പ്രസംഗിച്ചു . ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജിത എ.ആര്‍. ക്ലാസ് നയിച്ചു .  

സമ്മേളനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകളെയും മേഖലയിലെ മികച്ച വനിതാ സംരംഭകരെയും  ആദരിച്ചു. വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും വിവിധ മത്സരങ്ങളും നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് പോലീസ്

തിരുവനന്തപുരം : തലസ്ഥാനത്ത് പിണറായി വിജയന്റെ വീട്ടില്‍ നിന്ന് റെയ്ഡ് കഴിഞ്ഞിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്.പ്രതികളുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികതയില്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട്...

ഹേമ കമ്മറ്റി റിപ്പോർട്ട് : ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു

കോട്ടയം : ഹേമ കമ്മറ്റി റിപ്പോർത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു.മേക്കപ്പ് മാനേജർ സജീവിനെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊൻകുന്നം പൊലീസ്...
- Advertisment -

Most Popular

- Advertisement -