Friday, November 14, 2025
No menu items!

subscribe-youtube-channel

HomeHealthബിലീവേഴ്‌സ് ആശുപത്രിയില്‍...

ബിലീവേഴ്‌സ് ആശുപത്രിയില്‍ ഹെമറ്റോളജി ഹൊറൈസണ്‍സ് കോണ്‍ഫറന്‍സ്

തിരുവല്ല : ഗവേഷണ ഫലങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കുന്നതിന് ലക്ഷ്യമിട്ട് ബിലിവേഴ്‌സ ചര്‍ച്ച് മെഡിക്കല്‍ കോളജിലെ ഹെമറ്റോളജി വിഭാഗം ഹെമറ്റോളജി ഹൊറൈസണ്‍സ് എന്ന പേരില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള മെഡിക്കല്‍ രംഗത്തേക്ക് ഈ കണ്ടെത്തലുകള്‍ എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

പത്തോളജി, നെഫ്രോളജി, കാര്‍ഡിയോളജി, ന്യൂറോളജി, ഇന്റര്‍വെന്‍ഷണല്‍ മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, പള്‍മണോളജി എന്നിവയുള്‍പ്പെടെ വിവിധ സ്‌പെഷ്യാലിറ്റികളില്‍ നിന്നുള്ള വിദഗ്ധര്‍ പുരോഗതിയും സഹകരണവും ചര്‍ച്ച ചെയ്തു.

ഡോ. ജോണ്‍ വള്ളിയാട്ട്, ഡോ. ജിയോംസി ജോര്‍ജ്, ഡോ. ടോമി ഫിലിപ്പ്, മിനി സാറ തോമസ്, സുധ മാത്യു, ഡോ. ആബേല്‍ കെ. സാമുവല്‍ ജോണ്‍സണ്‍, ഫാ. തോമസ്, ഡോ. ബോബി എബ്രഹാം, ഡോ. ആകാശ് ചോസകാഡെ, ഡോ. ചെപ്‌സി സി. ഫിലിപ്പ്  എന്നിവര്‍ പ്രസംഗിച്ചു. 

വിവിധ വിഷയങ്ങള്‍ സംബന്ധിച്ച സെഷനുകള്‍ അവതരിപ്പിച്ചു. മെഡിക്കല്‍ തുടര്‍ വിദ്യാഭ്യാസ പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് അതിശക്തമായ മഴ : 11 ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു . 11 ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് .പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്...

Kerala Lotteries Results : 03-06-2025 Sthree Sakthi SS-470

1st Prize Rs.1,00,00,000/- SF 145650 (WAYANADU) Consolation Prize Rs.5,000/- SA 145650 SB 145650 SC 145650 SD 145650 SE 145650 SG 145650 SH 145650 SJ 145650 SK 145650...
- Advertisment -

Most Popular

- Advertisement -