Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiകെഎസ്ആർടിസി ഡ്രൈവറെ...

കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : ബസിനുള്ളിലെ പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്ത സംഭവത്തിൽ മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിർദ്ദേശത്തിൽ കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി .പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയതാണ് ഹൈക്കോടതി റദ്ദാക്കിയത് .മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്നും അമിതാധികാര പ്രയോഗമാണ് കെഎസ്ആര്‍ടിസിയുടെ നടപടിയെന്നും കോടതി ചൂണ്ടിക്കാട്ടി.ഡ്രൈവറെ പൊൻകുന്നം യൂണിറ്റിൽ തന്നെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്ന് കോടതി നിർദേശം നൽകി.

മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻഭാഗത്ത് 2 പ്ലാസ്റ്റിക് കുപ്പികൾ വച്ചതിനാണ് മന്ത്രിയുടെ നിർദേശപ്രകാരം ഡ്രൈവറായ ജയ്മോനെ പാലാ പൊൻകുന്നം ഡിപ്പോയിൽ നിന്ന് തൃശൂർ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്.ഇതിനെതിരെ ജയ്മോൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു .ഡ്രൈവര്‍ക്ക് പിന്നിൽ യു‍ഡിഎഫ് ആണെന്ന് കെബി ഗണേഷ്‍കുമാര്‍ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജ്ഞാന കേരളത്തിലൂടെ പത്തനംതിട്ട സംസ്ഥാനത്തിന് വഴി കാട്ടി : മന്ത്രി എം ബി രാജേഷ്

പത്തനംതിട്ട: വിജ്ഞാന കേരളം പദ്ധതിയിലൂടെ പത്തനംതിട്ട ജില്ല സംസ്ഥാനത്തിന് വഴികാട്ടിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  എം ബി  രാജേഷ്.  'ഓണത്തിന് ഒരു ലക്ഷം തൊഴിൽ'  പ്രാദേശിക തൊഴിൽ ജില്ലാതല ലക്ഷ്യ പൂർത്തീകരണ...

വലിയഴീക്കല്‍ ഹാര്‍ബര്‍ ഡ്രഡ്ജിങ്ങിന് 5.53 കോടി: ഇടമുട്ട് നിര്‍മാണം നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും –  മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: വലിയഴീക്കല്‍ ഹാര്‍ബര്‍ ഡ്രഡ്ജിങ്ങിന് 5.53 കോടി രൂപ അനുവദിച്ചതായും നാലുമാസത്തിനുള്ളില്‍ ഇടമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു  മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വലിയഴീക്കല്‍ ഫിഷ് ലാന്‍ഡിങ് സെന്ററിനെ കൂടുതല്‍ സൗകര്യങ്ങളുള്ള ഹാര്‍ബറാക്കി മാറ്റാനായതായും...
- Advertisment -

Most Popular

- Advertisement -