Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsകെജിഎഫിൽ വീണ്ടും...

കെജിഎഫിൽ വീണ്ടും സ്വർണ ഖനനം : കേന്ദ്രപദ്ധതിക്ക് അം​ഗീകാരം

ബെംഗളൂരു : കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിൽ (കെജിഎഫ്) സ്വർണഖനനം പുനരാരംഭിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് കർണാടക സർക്കാർ അം​ഗീകാരം നൽകി. കെജിഎഫിൽ നിലവിലുള്ള 13 സ്വർണഖനികളിൽനിന്ന് ഖനനം ചെയ്ത് എടുത്ത കൂറ്റൻ മൺകൂനകളിൽനിന്ന് സ്വർണം വേർതിരിക്കാനാണ് പദ്ധതി.

2001 ലാണ് സ്വർണഖനനം ഭാരത് ഗോൾഡ് മൈൻസ് അവസാനിപ്പിച്ചത്.1,003.4 ഏക്കർ ഭൂമിയിലുള്ള 13 ഖനികളിലായി 3.3 കോടി ടൺ മണ്ണാണുള്ളത്.സയനൈഡ് ചേർത്ത് സ്വർണം വേർതിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്. ഒരു ടൺ മണ്ണിൽനിന്ന് ഒരുഗ്രാം സ്വർണം വേർതിരിച്ചെടുക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ ഇതിനായി ഉപയോഗപ്പെടുത്തും.പ്രദേശത്തെ ഒട്ടേറെപ്പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂല്യബോധമില്ലാതെ ജീവിതം നയിക്കുന്നവരെ വീണ്ടെടുക്കുക : മാർ യൗസേബിയോസ്

തിരുവല്ല : ദൈവ പരിപാലന പ്രവർത്തനങ്ങൾ എറ്റെടുക്കുവാനും മൂല്യബോധമില്ലാതെ ജീവിത ശൈലി നയിക്കുന്നവരെ വീണ്ടെടുക്കുവാനുള്ള പ്രവർത്തനങ്ങൾ സാമൂഹ്യ സംഘടനകൾ  നടത്തണമെന്നും വൈ എം സി എ സ്ഥാപകൻ ജോർജ് വില്യംസ് അതിന് പ്രചോദനമാണെന്നും കെ...

കാലവർഷം: ആലപ്പുഴ ജില്ലയിൽ ഇതുവരെ 419 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണ്ണമായും തകർന്നു

ആലപ്പുഴ: ജില്ലയിൽ മഴയെ തുടർന്ന് മേയ് 23 മുതൽ 28 വരെ 419 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണ്ണമായും നശിച്ചു. ജില്ലയിൽ നിലവിൽ കാലവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് (മേയ് 29...
- Advertisment -

Most Popular

- Advertisement -