Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNew Delhiഹോർമുസ് കടലിടുക്ക്...

ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് അന്താരാഷ്ട്ര യോഗത്തിൽ ഇന്ത്യയുടെ ആവശ്യം

ന്യൂഡൽഹി : ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ബ്രിട്ടൺ വിളിച്ച് ചേർത്ത 60 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു.ഹോർമുസിലെ ആക്രമണങ്ങളിൽ നാവികരുടെ ജീവൻ നഷ്ടമായ ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.

സംഘർഷം ലഘൂകരിക്കുകയും ബന്ധപ്പെട്ട എല്ലാ കക്ഷികളും നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും വഴിയിലേക്ക് മടങ്ങിവരികയുമാണ് പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള മാർഗമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള സാഹചര്യമൊരുക്കാനാണ് ബ്രിട്ടൻ രാജ്യങ്ങളുടെ യോഗം വിളിച്ചത്.

ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടമാകുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതുൾപ്പെടെ പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇതുവരെ 8 ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇരമല്ലിക്കര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാദിനവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും

തിരുവല്ല: ഇരമല്ലിക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാദിനവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. തറയിൽ കുഴിക്കാട്ട് അഗ്നി ശർമൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം മേൽശാന്തി...

വാഹനാപകടത്തിൽ പരിക്കേറ്റ യുവ നടന്‍ സുജിത് രാജ് മരിച്ചു

ആലുവ: വാഹനാപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. വടക്കേകര പട്ടണം കൃഷ്ണ നിവാസിൽ സുജിത് രാജാ(32)ണ് മരിച്ചത്. ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്....
- Advertisment -

Most Popular

- Advertisement -