Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവരുമാനത്തില്‍ റെക്കോര്‍ഡ്...

വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി കെഎസ്ആര്‍ടിസി: 13.02 കോടി പ്രതിദിന വരുമാനമായി ലഭിച്ചു

തിരുവനന്തപുരം: വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി കെഎസ്ആര്‍ടിസി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കളക്ഷന്‍ ആണ് ജനുവരിയില്‍ കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 13.02 കോടിയാണ് പ്രതിദിന വരുമാനമായി ലഭിച്ചത്, അതില്‍ 12.18 കോടി ടിക്കറ്റ് വരുമാനമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്തെ 93 യൂണിറ്റുകളും പ്രവര്‍ത്തന ലാഭത്തിലേക്ക് എത്തി. കാര്യക്ഷമമായ ഭരണത്തിന്റെയും മികച്ച സര്‍വീസിന്റെയും തെളിവാണ് ഈ മുന്നേറ്റം. 538 പുതിയ ബസുകള്‍ കൂടി നിരത്തിലിറക്കി സേവന ശൃംഖല ശക്തിപ്പെടുത്തി. കെഎസ്ആര്‍ടിസി ടൂറിസം പദ്ധതിയികളുടെ പ്രതിമാസ വരുമാനം 3.23 കോടിയായി ഉയര്‍ത്തി.

ആദ്യത്തെ ഓപ്പണ്‍ ഡെക്കര്‍ ഇലക്ട്രിക് ബസ് സര്‍വീസ് എന്ന നേട്ടവും കെഎസ്ആര്‍ടിസിക്ക് സ്വന്തമാണ്. മൂന്നാറിലെ ‘റോയല്‍ വ്യൂ’ ഡബിള്‍ ഡെക്കര്‍ സര്‍വീസ് കേരളത്തെ വിസ്മയിപ്പിച്ച യാത്രാനുഭവമായി മാറി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം : ഭക്തരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു

ശബരിമല : ശബരിമല ദർശനത്തിനെത്തിയവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. ഡിസംബർ 25 വരെയുള്ള കണക്കനുസരിച്ച് 30,01,532 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞ സീസണിൽ ഡിസംബർ 23ന് തന്നെ തീർഥാടകരുടെ എണ്ണം 30...

മഴ : വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ജൂൺ 28നും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 29നും കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള...
- Advertisment -

Most Popular

- Advertisement -