Monday, March 24, 2025
No menu items!

subscribe-youtube-channel

HomeEducationഅസാപ് കേരളയുടെ...

അസാപ് കേരളയുടെ സമ്മർ ക്യാമ്പ്

പത്തനംതിട്ട : കേരള സർക്കാരിന്റെ നൈപുണ്യ വികസന കമ്പനിയായ അസാപ് കേരള, സ്‌കൂൾ വിദ്യാർഥികൾക്കായി 22 ഏപ്രിൽ മുതൽ 26 ഏപ്രിൽ വരെ, 5 ദിവസത്തെ സമ്മർ ക്യാമ്പുകൾ കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. 10 മുതൽ 15 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കായിട്ടാണ് ക്യാംപുകൾ ഒരുക്കിയിരിക്കുന്നത്. റിഗ് ലാബ്‌സ് അക്കാദമിയുമായി ചേർന്നാണ് അസാപ് കേരള ഈ സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

ഈ സമ്മർ ക്യാമ്പിൽ വിദ്യാർത്ഥിൾക്ക് ആർട്‌സ് ആൻഡ് ക്രാഫ്റ്റിങ്, ഗെയിം ഡെവലപ്‌മെന്റ്, റോബോട്ടിക്സ്, ഡിജിറ്റൽ ലിറ്ററസി എന്നീ വിഷയങ്ങൾ പഠിക്കാൻ അവസരം ലഭിക്കും. കൂടാതെ മറ്റ് വിനോദ പരിപാടികളും. പത്തനംതിട്ട ജില്ലയിൽ ഈ സമ്മർ ക്യാമ്പ് അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വച്ചായിരിക്കും സംഘടിപ്പിക്കുക. രാവിലെ 09:30 മുതൽ വൈകുന്നേരം 04:30 വരെയാണ് ക്യാമ്പ്. രജിസ്റ്റർ ചെയ്യുന്നതിനായി https://connect.asapkerala.gov.in/events/11420 എന്ന ലിങ്ക് സന്ദർശിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റേഷൻ കാർഡ് മസ്റ്ററിങ് നവംബർ അഞ്ച് വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ച് വരെ നീട്ടി.നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം.മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ്ങിൽ 27 ലക്ഷത്തോളം പേര്‍ മസ്റ്റർ ചെയ്യാനുണ്ട്.ഇതോടെയാണ്...

തിരുപ്പതി ക്ഷേത്രത്തിലെ അപകടം : മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും

പാലക്കാട് : തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച 6 പേരിൽ ഒരാൾ പാലക്കാട് സ്വദേശിനി.പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശി ഷണ്മുഖ സുന്ദരത്തിന്റെ ഭാര്യ നിര്‍മല (52) ആണ് മരിച്ചത്.ബന്ധുക്കള്‍ ഇക്കാര്യം...
- Advertisment -

Most Popular

- Advertisement -