Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsദീനാമ്മ റോയി...

ദീനാമ്മ റോയി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് : അനീഷ് വരിക്കണ്ണാമല വൈസ് പ്രസിഡന്റ്

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ദീനാമ്മ റോയിയും വൈസ് പ്രസിഡന്റായി അനീഷ് വരിക്കണ്ണാമലയും സ്ഥാനമേറ്റു. വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ദീനാമ്മ റോയിക്ക് 11 വോട്ടും എതിര്‍ സ്ഥാനാര്‍ഥിയായ ബീനാ പ്രഭയ്ക്ക് അഞ്ച് വോട്ടും ലഭിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അനീഷ് വരിക്കണ്ണാമലയ്ക്ക് 11 വോട്ടും എതിര്‍ സ്ഥാനാര്‍ഥിയായ എ എന്‍ സലിമിന് അഞ്ച് വോട്ടും ലഭിച്ചു. വിജയിയായ ദീനാമ്മ റോയിക്ക് വരണാധികാരിയായ ജില്ലാ കലക്ടറും വൈസ് പ്രസിഡന്റായ അനീഷ് വരിക്കണ്ണാമലയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പന്‍, ഡോ. ബിജു റ്റി ജോര്‍ജ്, ജി സതീഷ് ബാബു, ആരോണ്‍ സണ്ണി ബിജിലി പനവേലില്‍, ജൂലി സാബു ഓലിക്കല്‍, ടി കെ സജി, അമ്പിളി ടീച്ചര്‍, എസ് സന്തോഷ്‌കുമാര്‍, വൈഷ്ണവി ശൈലേഷ്, ശ്രീനാദേവി കുഞ്ഞമ്മ, സവിത അജയകുമാര്‍, സ്റ്റെല്ല തോമസ് എന്നിവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു.

ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷേര്‍ലബീഗം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജസ്ഥാനിൽ സ്ലീപ്പർ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 7 മരണം

ജയ്പൂര്‍ : രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസിന് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു.22 പേർക്കു പരുക്കേറ്റു.ദൗസ ജില്ലയിലെ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയിൽ പുലർച്ചെ 2.30 ഓടെയാണ് അപകടം. ഹരിദ്വാറില്‍ നിന്ന് ഇന്‍ഡോറിലേക്ക്...

എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ല: കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ലെന്നും എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. എന്‍എസ്എസ് നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമുണ്ടോ...
- Advertisment -

Most Popular

- Advertisement -