Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഫ്ലാറ്റ് വാഗ്ദാനം...

ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി ; ഷിബു ബേബിജോണിനെതിരേ കേസ്

തിരുവനന്തപുരം : ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരേ കേസെടുത്തു .കുമാരപുരം സ്വദേശി കെ. അലക്‌സ് നൽകിയ പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്തിരിക്കുന്നത്.

ചാക്ക-കഴക്കൂട്ടം ബൈപ്പാസിൽ ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്ഥലത്ത് ഫ്ലാറ്റ് നിർമിച്ചു നൽകുന്നതിനു ആന്റ ബിൽഡേഴ്‌സ് എന്ന കമ്പനിയുമായി ധാരണയിൽ എത്തിയിരുന്നു.ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ അലക്സ് 2020 ഒക്ടോബറിൽ ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിൽ 15 ലക്ഷം രൂപ കൺസ്ട്രക്ഷൻ കമ്പനിക്ക് കൈമാറി.എന്നാൽ അഞ്ച് വർഷം കഴിഞ്ഞിട്ടും പരാതിക്കാരന് ഫ്ലാറ്റ് ലഭിച്ചില്ല.തുടർന്നാണ് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അലക്‌സ്  പരാതി നൽകിയത്.

എന്നാൽ താൻ പണം വാങ്ങിയിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വടക്കഞ്ചേരി ദേശീയപാതയിൽ ലോറി തടഞ്ഞ് പോത്തുകളെ മോഷ്ടിച്ചു

പാലക്കാട് : വടക്കഞ്ചേരി ദേശീയപാതയിൽ ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും മോഷ്ടിച്ച് കടത്തി.ബൈക്കിലും ജീപ്പിലുമായി എത്തിയ സംഘമാണ് ലോറി തടഞ്ഞ് പോത്തുകളെ കടത്തിയത്.  പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. സംഭവത്തിൽ...

നഷ്ടപ്പെട്ട് പോയ പണമടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകിയ കുട്ടികളെ  അനുമോദിച്ചു

കോട്ടയം: സത്യസന്ധതയ്ക്കുള്ള അനുമോദനവുമായി യുഡിഎഫ് പ്രവർത്തകർ. കഴിഞ്ഞദിവസം പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട ഉടമസ്ഥന് തിരിച്ചു നൽകി കുട്ടികൾ മാതൃകയായി.  യുഡിഎഫ് കൺവീനറും മുൻ നഗരസഭ കൗൺസിലറുമായ അനീഷ് വരമ്പിനകത്തിന്റെ നേതൃത്വത്തിലാണ് കുട്ടികളെ അനുമോദിച്ചത്. മാതൃകാപരമായ...
- Advertisment -

Most Popular

- Advertisement -