Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsദുരിതാശ്വാസ പ്രവർത്തനങ്ങളിൽ...

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ: വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ജീ​പ്പി​ന് പി​ഴ​യീ​ടാ​ക്കി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്  ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി. അ​ടൂ​ർ സ്ക്വാ​ഡി​ലെ അ​സി​സ്റ്റ​ന്‍റ് മോട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ലൈ​ജു​വി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

അടൂർ ബൈപ്പാസിൽ നടന്ന പതിവ് വാഹന പരിശോധനയ്‌ക്കിടെയാണ് പ്രളയ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന വാഹനം ഉദ്യോഗസ്ഥൻ പിടികൂടുന്നത്. ആറൻമുളയിലെ പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വാഹനമായിരുന്നു ഇത്. ഈ ​ന​ട​പ​ടി​ക്കെ​തി​രെ ആ​റ​ന്മു​ള എംഎ​ൽഎ അ​ബി​ൻ വ​ർ​ക്കി നേ​രി​ട്ട് ഗ​താ​ഗ​ത മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

വാഹനത്തിൽ ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതിനും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനുമാണ് 7000 രൂപ പിഴ ചുമത്തിയത്. പിന്നീട് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെത്തുടർന്ന്. പിഴ തുക 5250 രൂപയായി കുറച്ചു നൽകുകയും ചെയ്തിരുന്നു. പിഴ ഈടാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗതാഗത വകുപ്പിന്റെ നടപടി ഉണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ച്  രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ച് ആശംസകൾ നേർന്ന് രാജീവ് ചന്ദ്രശേഖർ. പാളയം ലൂർദ് ഫെറോന പള്ളിയിലെത്തിയാണ് അദ്ദേഹം ആലഞ്ചേരിയെ കണ്ടത്. അനൗദ്യോ​ഗിക കൂടിക്കാഴ്ചയായിരുന്നെന്ന് കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. ഈസ്റ്റർ...

Kerala Lottery Results : 15-06-2025 Samrudhi SM-7

1st Prize Rs.1,00,00,000/- MG 442727 (CHITTUR) Consolation Prize Rs.5,000/- MA 442727 MB 442727 MC 442727 MD 442727 ME 442727 MF 442727 MH 442727 MJ 442727 MK 442727...
- Advertisment -

Most Popular

- Advertisement -