കൊച്ചി : ചേരാനല്ലൂരിൽ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിലോടിച്ച കാറിടിച്ചു തട്ടുകടയുടമ മരിച്ച സംഭവത്തിൽ അഡീഷണൽ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി .ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ആഡംബര ബൈക്ക് പോലീസ് പിടിച്ചെടുത്തു. പതിനേഴുകാരൻ കാറിനു പുറമേ ബൈക്കും ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതിന്റെ ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ ലഭിച്ചിട്ടുണ്ട്
അപകടത്തിൽ മരിച്ച മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.





