Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപാണ്ഡവീയ മഹാവിഷ്ണു...

പാണ്ഡവീയ മഹാവിഷ്ണു സത്രം : അമൃത ഭോജനം പദ്ധതി ഉത്ഘാടനം ചെയ്തു

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടക്കുന്ന പാണ്ഡവീയ മഹാ വിഷ്ണു സത്രത്തിന് മുന്നോടിയായി അമൃത ഭോജനം പദ്ധതി സംസ്ഥാനകൃഷി വകുപ്പു മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്‌തു . സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികൾകൃഷി ചെയ്താൽ ആശുപത്രികളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്നും അദ്ദഹം പറഞ്ഞു.മന്ത്രി ക്ഷേത്രത്തിൽ ജൈവ പച്ചക്കറി കൃഷി നടുകയും ചെയ്തു. സത്രത്തിനു വേണ്ടി വീടുകൾ തോറും കൃഷി ചെയ്യുന്നതിന് തൈകൾ ക്ഷേത്രത്തിൽ വെച്ച് വീട്ടമ്മമാർക്കും വിതരണം ചെയ്തു.സത്രം ലോഗോ പ്രകാശനം അഡ്വ. ജോബ് മൈക്കിൾ എം എൽ എ നിർവഹിച്ചു. സത്ര സമിതി ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ രാജു, അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ അനീന സൂസൻ സക്കറിയ, അഗ്രികൾച്ചർ റസിയ എ സലാം, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഉണ്ണികൃഷ്ണൻ നായർ എം വി, വാർഡ് മെമ്പർ ദീപാ ഉണ്ണികൃഷ്ണൻ, സബ് ഗ്രൂപ്പ്‌ ഓഫീസർ അരുൺ കുമാർ, സത്ര സമിതി കൺവീനർ വിനോദ് ജി. നായർ , സുജിത് സുന്ദർ എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിസ്ഥിതി സംരക്ഷണം തലമുറകളോടുള്ള കടമ: ജില്ല കളക്ടര്‍  പ്രേംകൃഷ്ണന്‍ എസ്

പരുമല : പരിസ്ഥിതി സംരക്ഷണം തലമുറകളുടെ കടമയാണെന്നും കൈമാറുവാന്‍ പരിസ്ഥിതിയെക്കാള്‍  മേന്മയുള്ള മറ്റൊരു സമ്പത്തില്ലെന്നും ജില്ല കളക്ടര്‍ പ്രേംകൃഷ്ണന്‍ എസ് പ്രസ്താവിച്ചു. പരുമല പെരുനാളിനോടനുബന്ധിച്ച് മലങ്കര സഭാ പരിസ്ഥിതി കമ്മീഷന്‍ സംഘടിപ്പിച്ച പരിസ്ഥിതി...

അടിമാലിയിൽ വീടിന് തീപിടിച്ച് 4 പേർ വെന്തുമരിച്ചു

ഇടുക്കി : അടിമാലിയിൽ വീടിന് തീപിടിച്ച് 2 കുട്ടികൾ ഉൾപ്പെടെ 4 പേർ വെന്തുമരിച്ചു. തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (6),ശുഭയുടെ അമ്മ പൊന്നമ്മ...
- Advertisment -

Most Popular

- Advertisement -