Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaസംസ്‌ഥാനത്ത് 1,16,000...

സംസ്‌ഥാനത്ത് 1,16,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി: മുഖ്യമന്ത്രി

ആറന്മുള: സംസ്‌ഥാനത്ത് പത്തു വർഷത്തിനുള്ളിൽ കിഫ്‌ബി മുഖേന 1,16,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആറന്മുള മണ്ഡലത്തിലെ പൂർത്തീകരിച്ച എട്ടു റോഡുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

തീരദേശ ഹൈവേ , മലയോര ഹൈവേ, നാഷണൽ ഹൈവേ, എം സി റോഡ് വികസനം, വയനാട് തുരങ്ക പാത, ദേശീയ ജല പാത ഉൾപ്പടെ നിരവധി വികസന പദ്ധതികൾ സാധ്യമായി. ലോകത്താകെ അറിയപ്പെടുന്ന വിധം വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായി. രാജ്യത്ത് ആദ്യമായി ലൈവ് സയൻസ് പാർക്ക്‌ കേരളത്തിലെത്തി. ഡിജിറ്റൽ സയൻസ് പാർക്കും സാധ്യമാകുന്നു.

മെഡിക്കൽ കോളേജ് വികസനമുൾപ്പെടെ സംസ്ഥാനത്തിന് മുന്നേറ്റം ഉണ്ടായി. പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആയി. പദ്ധതികൾ കടലാസിൽ ഒതുങ്ങാതെ പ്രാബല്യത്തിലെത്തുന്നതിന് കേരളം സാക്ഷ്യം വഹിച്ചു. സമാധാനത്തിന്റെ പുരോഗതി എല്ലാ ജില്ലയിലും വ്യക്തമാണ്. ഒരു ദശാബ്ദ കാലത്തിനുള്ളിൽ ബൃഹത് പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പശ്ചാത്തല വികസനത്തിൽ സംസ്‌ഥാനത്ത്  മുന്നേറ്റം ഉണ്ടായതായി അധ്യക്ഷ പ്രസംഗത്തിൽ  പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.  പത്തു വർഷത്തിനുള്ളിൽ റോഡ്, പാലം, മേൽപ്പാലം,കെട്ടിടം എന്നിവയ്ക്കുണ്ടായത്  നാട് അറിഞ്ഞ വികസനമാണ്. നാട് വികസിക്കണമെന്ന സർക്കാരിന്റെ ദീർഘവീക്ഷണമാണ് ഇതിനു കാരണം.

സാധ്യമാകില്ലെന്ന് വിധി എഴുതിയ ദേശീയപാത 66 സാധ്യമായി. ചരിത്രത്തിൽ ആദ്യമായി ദേശീയ പാതയ്ക്കായി സംസ്ഥാന സർക്കാർ  പണം കണ്ടെത്തി എന്നുള്ളതും പ്രത്യേകതയാണ്. കേരളം സ്വന്തമായി  തുരങ്കപാത എന്ന സ്വപ്നത്തിലേക്ക് കടന്നു. 150 പാലങ്ങൾ പൂർത്തിയായി. നിർമ്മാണത്തിനൊപ്പം പരിപാലനത്തിലും സർക്കാർ ശ്രദ്ധ നൽകുന്നതായും മന്ത്രി പറഞ്ഞു.

നാടിന്റെ ആവശ്യവും സ്വപ്നവുമായ തുമ്പമൺ- കുളനട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണാക്കടവ് പാലം  പൊതുജനങ്ങൾക്കായി അടുത്ത വാരം തുറന്നു നൽകുമെന്ന് മുഖ്യപ്രഭാഷണത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കെ എസ് ടി പി എക്സിക്യൂട്ടീവ് എൻജിനീയർ ആർ ദീപ റിപ്പോർട്ട് അവതരിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്ഷ്യകിറ്റ് പുഴുവരിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

തിരുവനന്തപുരം : വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്...

ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളത്തും ഇടുക്കിയിലും ഇന്നും ഓറ‍ഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും...
- Advertisment -

Most Popular

- Advertisement -