Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiതിരുപ്പതിയിലെ പ്രസാദത്തിൽ...

തിരുപ്പതിയിലെ പ്രസാദത്തിൽ മൃഗ കൊഴുപ്പ് : റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്ന നെയ്യിൽ മൃഗ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം.ആരോ​ഗ്യമന്ത്രി ജെ.പി നദ്ദയാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു വൈഎസ്ആർ കോൺ​ഗ്രസ് സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും അടങ്ങിയിയ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി രംഗത്തെത്തിയത് . ഇതിനെ സാധൂകരിക്കുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറി റിപ്പോർട്ടും പുറത്തുവിട്ടിരുന്നു. തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോൺ ആപ്പ് ഭീഷണി : കാണാതായ യുവാവിനെ കണ്ടെത്തി

കോഴിക്കോട് : ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. ഏപ്രിൽ 13 മുതലാണ് വിഷ്ണുവിനെ വീട്ടിൽനിന്ന് കാണാതായത്. ലോൺ ആപ്പുകളിൽ നിന്നും...

യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചു: ഒരാൾക്ക് പരുക്ക്

ആലപ്പുഴ:  യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചു. ഒരാൾക്ക് പരുക്ക്. ഇന്ന് രാവിലെ 6 മണിക്ക് ചേർത്തലയിൽ നിന്നും  സർവീസ് പോയ അരൂക്കുറ്റി_ തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ്  പൂച്ചയ്ക്കൽ സ്ഥലത്തു...
- Advertisment -

Most Popular

- Advertisement -