Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsമൗനം വെടിഞ്ഞ്...

മൗനം വെടിഞ്ഞ് നീതിയുടെ ശബ്ദമായി സഭകൾ മാറണം: ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്താ

തിരുവല്ല: ഇരുട്ടിന്റെ സാഹചര്യങ്ങളിൽ ഭയമില്ലാതെ വെളിച്ചമായി മാറുന്നതാണ്  വിശ്വാസിയുടെ യഥാർത്ഥ  ദൗത്യമെന്നും ലോക യാഥാർത്ഥ്യങ്ങളുടെ മുമ്പിൽ പകച്ചുനിൽക്കാതെ ധൈര്യത്തോടെ നിലകൊള്ളാൻ കഴിയുന്നതാണ് യഥാർത്ഥ വിശ്വാസത്തിന്റെ അടയാളമെന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ. വൈഎംസിഎ അഖില ലോക പ്രാർത്ഥനാവാരാചരണത്തിന്റെ സബ് റീജിയൻ തല ഉദ്ഘാടനം തോട്ടഭാഗം സെന്റ് മേരീസ് ബിലീവേഴ്സ് പള്ളിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭയത്തിന്റെയും സംശയത്തിന്റെയും സുരക്ഷിതത്വമില്ലയ്മയുടെയും പുറംചട്ടകൾ ഊരിമാറ്റി ധൈര്യത്തിന്റെയും പ്രത്യാശയുടെയും പ്രവാചക ശബ്ദത്തിന്റെയും സുവിശേഷ പ്രതിബദ്ധതയുടെയും സാക്ഷികളായി വിശ്വാസികൾ മാറണമെന്നും
അദ്ദേഹം പറഞ്ഞു. ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ് സഭാ സെക്രട്ടറി ഫാ. ഡോ. ഡാനിയേൽ ജോൺസൺ മുഖ്യപ്രഭാഷണം നൽകി. മുൻ റീജണൽ ചെയർമാൻ അഡ്വ. വി.സി. സാബു, ദേശീയ നിർവ്വഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, റീജണൽ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, പേഴ്സണൽ കമ്മിറ്റിയാഗം  അഡ്വ. ജോസഫ് നെല്ലാനിക്കൻ, ജനറൽ കൺവീനർ സുനൽ മറ്റത്ത്, കവിയൂർ വൈഎംസിഎ പ്രസിഡൻ്റ് ജേക്കബ് മാത്യു, വികാരി ഫാ.ഷിജു മാത്യു, വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ, ലിയോൺ   വർഗീസ് ഏബ്രഹാം, റീജണൽ ലീഗൽ ബോർഡ് ചെയർമാൻ അഡ്വ. മാത്യൂ ജോസഫ്, മുൻ സബ് റീജൺ  ചെയർമാൻമാരായ ജുബിൻ ജോൺ, കെ സി മാത്യു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: പനച്ചമൂട് - കൊച്ചുവീട്ടില്‍ മുക്ക് റോഡിലെ ചപ്പാത്തിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ 31-ന്  ആരംഭിക്കും.  നാളെ  മുതല്‍ ഒരു മാസത്തേക്ക് ഈ  റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്​ എക്സിക്യൂട്ടിവ്...

മലാപ്പറമ്പ് അനാശാസ്യ കേസ് : പ്രതികളായ പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ

കോഴിക്കോട് : മലാപ്പറമ്പിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ കേസിൽ പ്രതികളായ പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ.പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെയാണ് താമരശ്ശേരിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.ഒന്നാം...
- Advertisment -

Most Popular

- Advertisement -