Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaഅമ്മയുടെ പേരിൽ...

അമ്മയുടെ പേരിൽ ഒരു മരം : കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു

ആറന്മുള: ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ പാക്ഷീകത്തിന്റെ ഭാഗമായി അമ്മയുടെ പേരിൽ ഒരു മരം എന്ന പ്രവർത്തനത്തിന്റെ ഉത്ഘാടനം, ആറന്മുള ശബരി ബാലാശ്രമത്തിൽ മുൻ മിസ്സൊറാം ഗവർണർ കുമ്മനം രാജശേഖരൻ സ്വന്തം അമ്മയുടെ പേരിൽ ജില്ലയുടെ വൃക്ഷമായ പ്ലാവ് മരം നട്ടു നിർവ്വഹിച്ചു.

ജൂൺ 23 മുതൽ ജൂലൈ 6 വരെയുള്ള തീയതികളിൽ ദേശീയ തലത്തിൽ ബിജെപി പ്രവർത്തകരും അനുഭവികളും സ്വന്തം അമ്മയുടെ പേരിൽ ഒരു മരം നട്ടു സംരക്ഷിക്കുന്ന പ്രവർത്തനം ഏറ്റെടുത്തിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനം ഓരോരുത്തരും ജീവിതത്തിന്റെ ഭാഗമായി മാറ്റണമെന്ന സന്ദേശം നൽകി കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ സ്വന്തം അമ്മയുടെ പേരിൽ ഒരു മരം നട്ടിരുന്നു. തുടർന്ന് എല്ലാവരും അവരവരുടെ അമ്മമാരുടെ പേരിൽ ഒരു മരം നട്ടു പരിപാലിച്ചു സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തു.

ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ 10000 വൃക്ഷതൈകൾ നടും. ചടങ്ങിൽ ജില്ലാ ഇൻചാർജ് പി ആർ ഷാജി അധ്യക്ഷത വഹിച്ചു. ആറന്മുള മണ്ഡലം പ്രസിഡന്റ്‌ ദീപ ജി നായർ, ജനറൽ സെക്രട്ടറി ബൈജു കോട്ട, വൈസ് പ്രസിഡന്റ് കെ എസ് സുരേഷ് കുമാർ, സെക്രട്ടറി രഘുവരൻ പന്തളം മണ്ഡലം ജനറൽ സെക്രട്ടറി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ : പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. ആലപ്പു‍ഴ വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് 5 മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്ക് മുന്നിൽ വെച്ച് മൂർഖൻ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ഉടൻ...

വിസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആളെ എറണാകുളത്തുനിന്നും അറസ്റ്റ് ചെയ്തു

പത്തനംതിട്ട: കാനഡ, ഓസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ആളെ മലയാലപ്പുഴ പോലീസ് എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്തു.  എറണാകുളം ലോ...
- Advertisment -

Most Popular

- Advertisement -