Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiട്രെയിനുകളിലെ ജനറൽ...

ട്രെയിനുകളിലെ ജനറൽ കോച്ചുകളും ടോയ്‍ലറ്റുകളും വൃത്തിയാക്കുന്നതിനുള്ള വമ്പൻ പദ്ധതിയുമായി റെയിൽവേ

ന്യൂഡൽഹി: ട്രെയിനുകളിലെ ജനറൽ കോച്ചുകളും ടോയ്‍ലറ്റുകളും വൃത്തിയാക്കുന്നതിനുള്ള വമ്പൻ പദ്ധതിയുമായി റെയിൽവേ. റെയിൽവേയുടെ മുഖച്ഛായ മാറ്റുന്ന രണ്ട് നിർണ്ണായക പരിഷ്കാരങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ട്രെയിനുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ചരക്ക് നീക്കം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികളാണ് മന്ത്രി അവതരിപ്പിച്ചത്.

ഇതിന്റെ ആദ്യ ഘട്ടമായി 80 ട്രെയിനുകളിൽ അടുത്ത ആറ് മാസത്തിനുള്ളിൽ സമഗ്രമായ ശുചിത്വ പരിഷ്കാരങ്ങൾ നടപ്പിലാക്കും. മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഈ പുതിയ സംവിധാനം നിലവിൽ വരുമെന്നും യാത്രക്കാർ ഇതിനായി അധിക തുക നൽകേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ പരിഷ്കാരം അനുസരിച്ച് ജനറൽ കോച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ കംപാർട്ടുമെന്റുകളിലും ശുചിമുറികളിലും ഓരോ രണ്ട് മണിക്കൂർ ഇടവിട്ട് ശുചീകരണം ഉറപ്പാക്കും. പ്രൊഫഷണൽ കമ്പനികളെയാണ് ഇതിനായി ചുമതലപ്പെടുത്തുന്നത്. ഐടിഐ പാസായ സൂപ്പർവൈസർമാരുടെ നേതൃത്വത്തിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് തത്സമയം ശുചിത്വം നിരീക്ഷിക്കും.

ശുചീകരണത്തിന്റെ ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സഹായത്തോടെ റെയിൽവേ ബോർഡ് കൺട്രോൾ റൂമിൽ വിശകലനം ചെയ്യുമെന്നത് സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും. കൂടാതെ, ചെറിയ അറ്റകുറ്റപ്പണികളും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കലും ഈ പുതിയ കരാറിന്റെ ഭാഗമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മേരാ യുവ ഭാരത് – സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ അവസരം മൈ ഭാരത് പോർട്ടലിൽ രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരത് സംരംഭത്തിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ യുവജനങ്ങളെ ക്ഷണിക്കുന്നു. അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും നിർണായക പങ്കുവഹിക്കാൻ യുവ പൗരന്മാരെ ശാക്തീകരിക്കുന്നതിനുള്ള...

മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള വാക്പോര്: കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള പ്രശ്നത്തിൽ തമ്പാനൂർ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവാറായ യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി.ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.ഡിടിഒ യുടെ മുന്നില്‍ ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം കാർ ബസിന് കുറുകെയിട്ട്...
- Advertisment -

Most Popular

- Advertisement -