Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര സുറിയാനി...

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയഷൻ സ്വാ​ഗതസംഘം രൂപീകരിച്ചു

കോട്ടയം : 2026 ഓ​ഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 101 അം​ഗം സ്വാ​ഗതസംഘം രൂപീകരിച്ചു. മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ ചേർന്ന യോ​ഗം മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.

മുളന്തുരുത്തി സുന്നഹദോസിന്റെ 150 ാം വാർഷികമടക്കം ഒട്ടേറെ ചരിത്ര പശ്ചാത്തലത്തിലാണ് ഇക്കുറി മലങ്കരപള്ളിയോ​ഗം മുളന്തുരുത്തിയിൽ സമ്മേളിക്കുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, മലങ്കരമൽപ്പാൻ ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്ക്കോപ്പാ, ഫാ.ജോസ് ഡേവിസ് എന്നിവർ പ്രസംഗിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉടന്‍ വിജ്ഞാപനമിറക്കണം: ഹൈക്കോടതി

കൊച്ചി : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി.ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന്റെ നിർദേശം...

ഈസ്റ്റർ അവധി : യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

ബാംഗ്ലൂർ: ദുഃഖ വെള്ളി, ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് ബാംഗ്ലൂരിൽ നിന്നും കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ എക്സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഇരുവശങ്ങളിലേക്കും ഓരോ സർവീസ് വീതമാണ്...
- Advertisment -

Most Popular

- Advertisement -