Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന്...

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കിറ്റ് കണ്ടെടുത്തതില്‍ പ്രതികരിച്ച് നടൻ ദേവന്‍: യുഡിഎഫും എല്‍ഡിഎഫും പറയുന്നത് നുണയാണ്

തൃശൂര്‍: വാടാനപ്പള്ളിയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കിറ്റ് കണ്ടെടുത്തതില്‍ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ദേവന്‍. യുഡിഎഫും എല്‍ഡിഎഫും പറയുന്നത് നുണയാണെന്ന് ദേവന്‍ പ്രതികരിച്ചു. വാടാനപ്പള്ളിയിലെത്തിയത് കുടുംബയോഗത്തിനാണെന്നും ചായ കുടിക്കാനാണ് ഗോഡൗണിന് മുകളിലുള്ള വീട്ടിലെത്തിയതെന്നും ദേവന്‍ പറഞ്ഞു.

പല സ്ഥലങ്ങളിലും എനിക്ക് കുടുംബ യോഗത്തിന് പോകണം. ഇന്നത്തെ പരിപാടി രാവിലെ എട്ട് മുതല്‍ രാത്രി വരെയാണ്. എട്ട് കുടുംബയോഗങ്ങളില്‍ പങ്കെടുക്കണം. അത് പ്രകാരം നാലാമത്തെ കുടുംബയോഗം വാടാനപ്പള്ളിയിലാണ്. അര മണിക്കൂര്‍ വൈകി പരിപാടി ആരംഭിക്കുകയുള്ളുവെന്ന് അറിയിച്ചപ്പോള്‍ എന്റെ കൂടെ വന്ന പാര്‍ട്ടിയിലെ സുഹൃത്ത് ഈ വീട്ടില്‍ ചായ കുടിച്ചിരിക്കാമെന്ന് പറഞ്ഞു ദേവന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ചായ കുടിച്ചിരിക്കുമ്പോള്‍ താഴെ വലിയ ബഹളം കേട്ടെന്നും നോക്കിയപ്പോള്‍ ടി എന്‍ പ്രതാപന്‍ മുദ്രാവാക്യം വിളിക്കുന്നത് കണ്ടെന്നും ദേവന്‍ പറഞ്ഞു. കിറ്റ് ശേഖരിച്ച് വന്ന് പോകാനാണ് താന്‍ വന്നതെന്ന് പറഞ്ഞായിരുന്നു മുദ്രാവാക്യമെന്നും ദേവന്‍ പറഞ്ഞു. യാദൃച്ഛികമായാണ് ഇവിടെ എത്തിയത്. കിറ്റുമായി ബിജെപിക്ക് ബന്ധമില്ല. അങ്ങനെ ചെയ്യുന്ന പാര്‍ട്ടിയല്ല ബിജെപി.

ടി എന്‍ പ്രതാപനും സംഘവും വന്ന് മുദ്രാവാക്യം വിളിക്കുന്നത്, എന്നെ അവര്‍ പിന്തുടരുന്നു എന്നതല്ലേ അതിന് അര്‍ത്ഥം. അവര്‍ പ്ലാന്‍ ചെയ്തതാണ്. സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയോടാണ് കിറ്റ് എങ്ങനെ വന്നു എന്ന് ചോദിക്കേണ്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചോട്ടെ. ഞങ്ങളുടെ ഭാഗത്ത് സത്യം മാത്രമേയുള്ളു ദേവന്‍ കൂട്ടിച്ചേര്‍ത്തു.

മണലൂര്‍ നിയോജകമണ്ഡലത്തിലെ വാടാനപ്പള്ളിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് കിറ്റുകള്‍ പിടികൂടിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി കിറ്റ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃപ്പൂത്ത് ആറാട്ട് തൊഴുത് ആയിരങ്ങൾ നിർവൃതി നേടി

ചെങ്ങന്നൂര്‍: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴുത് ആയിരങ്ങൾ നിർവൃതി നേടി. മലയാള വര്‍ഷത്തെ അഞ്ചാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ഞായറാഴ്ച്ച രാവിലെ 6.45 ഓടെ തൃപ്പൂത്തറയിൽ നിന്നും ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു.തുടര്‍ന്ന്...

ആറൻമുള ക്ഷേത്രത്തിന്റെ മതിലും ഗോപുരവും അടിയന്തിരമായി സംരക്ഷിക്കണം – കേരള ക്ഷേത്രസംരക്ഷണ സമിതി      

ആറൻമുള: ഇടിഞ്ഞുവീണ ആറൻമുള ക്ഷേത്രത്തിന്റെ വടക്കെ ഗോപുരത്തോട് ചേർന്ന മതിലും ഗോപുരവും അടിയന്തിരമായി സംരക്ഷിക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്തരം...
- Advertisment -

Most Popular

- Advertisement -