Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsലഹരിക്കെതിരെ ഓപ്പറേഷൻ...

ലഹരിക്കെതിരെ ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട് പദ്ധതിയുമായി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം : കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കാൻ ഓപ്പറേഷൻ തുഫാൻ – ദി നർക്കോ ഹണ്ട് എന്ന പേരിൽ പോലീസ് പുതിയ പദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും ലഹരിമാഫിയയുടെ വേരറുക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജൂൺ ഒന്നിന് ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് തുടങ്ങും.

പോലീസ് സ്റ്റേഷനുകളിൽ ആരു ചെന്നാലും ഗുഡ് മോണിംഗ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകൾ വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും. പരാതികൾ സമചിത്തതയോടെ കേൾക്കും. ഇതുവഴി പൊലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും പൊലീസ് ട്രെയിനിംഗ് സിലബസ് പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കും. ട്രാഫിക് അപകടങ്ങൾ കുറച്ചു കൊണ്ടുവരാൻ കൂടുതൽ സംവിധാനങ്ങൾ രൂപീകരിക്കും. പോലീസ് ട്രെയിനിങ് സിലബസിൽ മാറ്റം വരുത്തും.നവ കേരള യാത്രയ്ക്കിടെ ഉണ്ടായ സംഭവം നിർഭാഗ്യകരമാണെന്നും റിപ്പോർട്ട്‌ വന്ന ശേഷം നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒമ്പത് വയസുകാരിയെ വാഹനം ഇടിച്ച കേസിലെ പ്രതി പിടിയിൽ

കോഴിക്കോട് : വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെ വാഹനമിടിപ്പിച്ചു കോമയിലാക്കിയ കേസിലെ പ്രതി ഷെജിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ.പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു.വടകരയിൽ നിന്നുള്ള പൊലീസ് സംഘത്തിന് ഇയാളെ കൈമാറും. 2024ഫെബ്രുവരി 17 ന്...

ഓണം അവധി: സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

തിരുവനന്തപുരം: ഓണക്കാലത്തെ  യാത്രാത്തിരക്ക് പരിഹരിക്കാന്‍  റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. പുതുതായി 3 സര്‍വീസുകള്‍ കൂടിയാണ് റെയില്‍വെ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 06137 തിരുവനന്തപുരം നോര്‍ത്ത് - ഉധ്ന ജംഗ്ഷന്‍ വണ്‍വേ എക്സ്പ്രസ്...
- Advertisment -

Most Popular

- Advertisement -