Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsഅഴിയിടത്തു ചിറയിൽ...

അഴിയിടത്തു ചിറയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും ടെമ്പോയിലും ഇടിച്ച് രണ്ട് പേർക്ക് പരുക്ക്

തിരുവല്ല: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും ടെമ്പോയിലും ഇടിച്ച് കാർ ഡ്രൈവർക്കും സ്കൂട്ടർ യാത്രികരായ ഒരാൾക്കും പരുക്കേറ്റു. കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ അഴിയിടത്തു ചിറ വൈലപ്പള്ളിപാലത്തിൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്കായിരുന്നു  അപകടം. കാവുംഭാഗത്ത് നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോയ മാവേലിക്കര സ്വദേശിയുടെ കാർ ഇടിഞ്ഞില്ലം ഭാഗത്തു നിന്ന് ചാത്തങ്കേരി ഭാഗത്തേക്ക് വന്ന സ്ക്കൂട്ടറിൽ ഇടിക്കുകയും തുടർന്ന് റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ടെമ്പോയിൽ ഇടിച്ചാണ് കാർ നിന്നത്.

ഇടിയുടെ ആഘാതത്തിന്റെ സ്കൂട്ടർ പൂർണമായി തരുകയും, കാറിന്റെ മുൻഭാഗത്തും ടെമ്പോയുടെ വശത്തും കേട് ഉണ്ടായി. പരുക്കേറ്റ കാർ യാത്രികനെ  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും സ്കൂട്ടർ യാത്രികനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്ത് എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തെന്ന് ആരോപണം : നിഷേധിച്ച് പോലീസ്

കൊച്ചി : നടന്‍ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് ബന്ധുക്കളുടെ ആരോപണം.എന്നാൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് കൊച്ചി പോലീസ് പറഞ്ഞു .സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളായ നാഹി, പോൾ എന്നിവരെ കസ്റ്റഡിയിലെടുത്തതായാണ്...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്നു തുറക്കും.തേനി ജില്ലയിലെ കമ്പം താഴ്‌വരയിലെ ഒന്നാം ഘട്ട നെൽക്കൃഷിക്ക് ആവശ്യമായ വെള്ളമാണ് അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുറന്നുവിടുന്നത്.സാധാരണ ജൂൺ മാസം ഒന്നാം തീയതിയാണ് കാർഷിക...
- Advertisment -

Most Popular

- Advertisement -