Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് പള്ളിവളപ്പിൽ...

കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലം : കൊല്ലം ശാരദമഠം സിഎസ്‌ഐ പള്ളി സെമിത്തേരിക്ക് സമീപമുള്ള പറമ്പില്‍ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പള്ളിസെമിത്തേരിയോടു ചേര്‍ന്ന് പൈപ്പിടാന്‍ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ സ്യൂട്ട്‌കേസ് കണ്ടെത്തുന്നത്. സ്യൂട്ട്‌കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്‌. അസ്ഥികൂടത്തിന്റെ പല ഭാഗങ്ങളും ദ്രവിച്ച നിലയിലായിരുന്നു. ഫോറന്‍സിസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുവാറ്റ കൊലപാതകം : കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത് 13കാരി പെൺകുട്ടി

ഹരിപ്പാട് : കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിലാണെന്ന് പോലീസ് . പെൺകുട്ടിയെയും കൊലപാതകം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേരെയും പോലീസ് അറസ്റ്റു ചെയ്തു.കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം...

സ്വർണവിലയിൽ ഇന്ന് വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. ഇന്നലെ രണ്ടുതവണ ഇടിവ് രേഖപ്പെടുത്തിയ വിലയിൽ ആണ്  വർധനവ് ഉണ്ടായത്. ഇന്നത്തെ ഒരു പവന്റെ വില 1,15,680 രൂപയാണ്. ഇന്നലെ 1920 രൂപ കുറഞ്ഞപ്പോൾ ഇന്ന്...
- Advertisment -

Most Popular

- Advertisement -