Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsനഴ്സസ് വാരാഘോഷത്തിന്...

നഴ്സസ് വാരാഘോഷത്തിന് തുടക്കമായി

പത്തനംതിട്ട: ജില്ലയിലെ നഴ്സസ് വാരാഘോഷത്തിന് തുടക്കമായി. സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, ആരോഗ്യവകുപ്പിലെ ഗവണ്‍മെന്റ് പബ്ലിക്ക് ഹെല്‍ത്ത് നഴ്സിംഗ് ആന്‍ഡ് നഴ്സിംഗ് വിഭാഗങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ നഴ്സസ് വാരാചരണത്തിന് തുടക്കമായത്.

തിരുവല്ല താലൂക്ക് ആസ്ഥാനത്ത് നടന്ന സമ്മേളനം ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അധ്യക്ഷത വഹിച്ചു.

ഡോ. ബിജു. ബി. നെല്‍സണ്‍ (സൂപ്രണ്ട്, താലൂക്ക് ആശുപത്രി, തിരുവല്ല), ജില്ലാ നേഴ്സിംഗ് ഓഫീസര്‍ ലാലി തോമസ്, ഡോ. കെ.കെ. ശ്യാംകുമാര്‍ (ആര്‍.സി.എച്ച്. ഓഫീസര്‍), ഡോ. സി.എസ്. നന്ദിനി, പ്രൊഫ. ജോയിസ് ജിയോ (സൈക്യാട്രിസ്റ്റ് പുഷ്പഗിരി മെഡിക്കല്‍ കോളജ് തിരുവല്ല), റീനാതോമസ് (പ്രിന്‍സിപ്പല്‍, ഗവ. നഴ്സിംഗ് സ്‌കൂള്‍ ഇലന്തൂര്‍), ഡോ.നിതീഷ് ഐസക് സാമുവല്‍ (സൂപ്രണ്ട്, ജില്ലാ ആശുപത്രി, കോഴഞ്ചേരി), എന്‍.സുമ, ബോബി സുധീഷ്, ദീപ ജയപ്രകാശ്, ദീപകുമാരിയമ്മ, കെ.വി ജയലക്ഷ്മി, സോന സാറാ, സണ്ണി, പി.എസ് അനിതകുമാരി, പ്രൊഫ. കെ.ആര്‍ ശ്രീദേവി. (ചിത്ര കോളജ് ഓഫ് നഴ്സിംഗ്, പന്തളം) തുടങ്ങിയവര്‍ പങ്കെടുത്തു. ബുധനാഴ്ച(8) രചനാ മത്സരങ്ങള്‍, ഒന്‍പതിന് മെഡിക്കല്‍ ക്യാമ്പ്, 10ന് കലാമത്സരങ്ങള്‍, 12-ന് പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ സമാപന സമ്മേളനം എന്നിവയും സംഘടിപ്പിക്കും.

സമാപന സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആരംഭിക്കുന്ന റാലി ജില്ലാ പോലീസ് മേധാവി വി. അജിത്ത് ഫ്ളാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം)  ഡോ.എല്‍ അനിതകുമാരി നിര്‍വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണം : ജീവനക്കാർക്ക് 4000 രൂപ ബോണസ് ; 2750 രൂപ ഉത്സവ ബത്ത

തിരുവനന്തപുരം : ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ്...

പിക്കപ്പ് വാനും – ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു

ആറന്മുള :  കച്ചേരിപ്പടി ജംഗ്ഷനിൽ പിക്കപ്പ് വാനും  ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ഇന്ന് വൈകിട്ട് 5.50 നാണ് അപകടം നടന്നത്. ഇതേ തുടർന്ന് ഏറെ നേരം...
- Advertisment -

Most Popular

- Advertisement -