Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsനാലാം ലോകകേരള...

നാലാം ലോകകേരള സഭ : ജൂൺ 13 മുതൽ 15 വരെ

തിരുവനന്തപുരം : നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്നു .103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും. 200-ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്.

മൂന്നാം ലോക കേരള സഭയിലെ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സർവ്വേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 13 – ന് നിർവ്വഹിക്കും. വൈകുന്നേരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകുക.

എമിഗ്രേഷൻ കരട് ബിൽ 2021, വിദേശ റിക്രൂട്ട്‌മെൻറ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങൾ, കുടിയേറ്റത്തിലെ ദുർബലകണ്ണികളും സുരക്ഷയും, നവ തൊഴിൽ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം – നവ മാതൃകകൾ, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളിൽ അവതരണങ്ങൾ നടക്കും. ഇതിനോടൊപ്പം ഏഴു മേഖലാ അടിസ്ഥാനത്തിലുളള ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

തിരുവല്ല: കാലവര്‍ഷം ശക്തമായതിനെ തുടരുന്ന് തിരുവല്ല താലൂക്കിൽ ഒരു  ദുരിതാശ്വാസ ക്യാമ്പ് തുറന്നു.  കവിയൂർ വില്ലേജിൽ പടിഞ്ഞാറ്റുശ്ശേരി എൽ.പി.എസ്സിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. നാല് കുടുംബങ്ങളിലെ 11പേരെ ക്യാമ്പിലേക്ക് മാറ്റി.

കൊല്ലം–കോട്ടയം മെമു ഇനി എറണാകുളം വരെ ; വേണാട് എക്സ്പ്രസിലെ തിരക്കിന് ആശ്വാസം

തിരുവല്ല : കൊല്ലം–കോട്ടയം റൂട്ടിൽ കോട്ടയം വഴി എറണാകുളത്തേക്കും തിരിച്ചുമുള്ള ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. കൊല്ലം–കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസിൽ അനുഭവപ്പെടുന്ന രൂക്ഷമായ...
- Advertisment -

Most Popular

- Advertisement -