തിരുവനന്തപുരം : പാരമ്പര്യ ബാർബർ സമുദായത്തിന്റെ ജീവിതം മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് ബാർബർഷോപ്പ് നവീകരണ പദ്ധതി.
ബാർബർ ഷോപ്പുകൾ നവീകരിക്കുന്നതിനു സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. ശുചിത്വം, സുരക്ഷ, ഉപകരണങ്ങൾ, ഇൻടീരിയർ മാറ്റങ്ങൾ, മികച്ച ഉപഭോക്തൃ പരിചയം എന്നിവ ലക്ഷ്യമാക്കി, ആധുനികതയിലേക്കുള്ള ചുവടുവെയ്പ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നു. സംസ്ഥാന സർക്കാരിന്റെ പിന്നോക്ക സമുദായ വികസന വകുപ്പ് ഈ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പ് വകുപ്പിന്റെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ നിരീക്ഷിക്കും.
ഇത് പ്രകാരം 40,000 രൂപയുടെ ധനസഹായം ആവും ഇവർക്ക് ലഭിക്കുക. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് ഡീറ്റൈൽ, ബാർബർ ഷോപ്പിന്റെ ലൈസൻസ് എന്നിവ പിന്നോക്ക വികസന സമിതിയിൽ നൽകിയാൽ മതിയാകും. bwin.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഓഗസ്റ്റ് 15 ന് ആയിരിക്കും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.