Monday, December 29, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പഞ്ചായത്തിൽ...

പെരിങ്ങര പഞ്ചായത്തിൽ മാലിന്യം തള്ളൽ വീണ്ടും സജീവമാകുന്നു 

തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ കക്കൂസ് മാലിന്യം തള്ളൽ വീണ്ടും സജീവമാകുന്നു.  ഇടിഞ്ഞില്ലം – കാവുംഭാഗം റോഡിൽ അഴിയിടത്തുചിറ ഇളയിടത്ത് ക്ഷേത്രം  കാണിക്കവഞ്ചിക്ക് സമീപത്തുള്ള പുഞ്ചയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്. ക്ഷേത്രവും ഇതിനോടുത്ത് കാവുകളും ഉണ്ട്. ഇന്നലെ രാത്രി പന്ത്രണ്ടു മണിക്കും 3 നും ഇടയിൽ ചെയ്തതാവാമെന്ന് നാട്ടുകാർ പറഞ്ഞു.

ഇന്ന് പുലർച്ചെ അസഹ്യമായ ദുർഗന്ധം വന്നതോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. മുൻ കാലങ്ങളിൽ ഇവിടെ അടുത്തും, എം സി റോഡിൽ ഇടിഞ്ഞില്ലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമായിരുന്നു. നാട്ടുകാർ പൊറുതി മുട്ടിയതോടെ രാത്രിയിൽ നോക്കിയിരുന്നും ക്യാമറ സ്ഥാപിച്ചും ടാങ്കറുമായി വരുന്നവരെ പിടിക്കുകയായിരുന്നു. ഇതോടെ പിന്നിട്ട് പൊതുവെ കുറഞ്ഞിരുന്നു. അർദ്ധരാത്രിയിൽ വിജനമായ ഇടം നോക്കിയാണ് ഇത് ഒഴുക്കിവിടുന്ന്. മഴ കൂടി പെയ്യുന്നതോടെ  മാലിന്യം സമീപത്ത് വ്യാപിക്കും.

അതേസമയം ആലപ്പുഴ ജില്ലയിലെ ചേർത്തല ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിൽ (എഫ്.എസ്.ടി. പി.) എത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കണമെന്നും നിയമം ലംഘിച്ച് അനധികൃതമായി മാലിന്യം ശേഖരിച്ച് വഴിയിൽ തള്ളുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

ചേർത്തലയിൽ പുതുതായി ആരംഭിച്ച  ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന് പ്രതിദിനം 2.5 ലക്ഷം ലിറ്റർ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ നിരവധി ടാങ്കുകൾ  രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും വളരെ കുറച്ചു ലോഡ് മാലിന്യം മാത്രമാണ് എത്താറുള്ളത്.

വീടുകളിലെ കക്കൂസ് മാലിന്യം വഴിയരികിൽ തള്ളാതെ  പ്ലാന്റിൽ  എത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്  സെപ്റ്റിക് ടാങ്ക് ക്ലീനിങ് സേവനമായ ചേലൊത്ത ചേർത്തല ആപ്പ് വഴിയോ അക്ഷയ കേന്ദ്രം വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് സ്കൂൾബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു : വിദ്യാർഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം .കുട്ടികളുമായി പോയ ബസ്...

സമര്‍പ്പിത ഭക്തിവേണം: പുലിമുഖം ജഗന്നാഥശര്‍മ്മ

തിരുവല്ല: ഈശ്വരനിലേക്ക് അടുത്ത് ചേരാന്‍ സമര്‍പ്പിത ഭക്തിവേണമെന്ന് പുലിമുഖം ജഗന്നാഥശര്‍മ്മ.  കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്ന അഖിലഭാരത ഭാഗവതമഹാസത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭഗവാനില്‍ ദ്രഢമായ വിശ്വാസം വേണം. ദക്ഷ ചരിതം എന്ന വിഷയത്തില്‍...
- Advertisment -

Most Popular

- Advertisement -