ജില്ല ഭരണകൂടം, കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി, യങ്ങ് കേരള ഫെലോഷിപ്പ് പ്രോഗ്രാം എന്നിവ ചേര്‍ന്ന് ജില്ലയില്‍ നടപ്പാക്കുന്ന നൂതന പദ്ധതിയായ ആലപ്പുഴ സ്‌കൂള്‍ ടോട്ടല്‍ എക്‌സലന്‍സ് പ്രോഗ്രാം(എ-സ്റ്റെപ്പ്)
ചേര്‍ത്തല സൗത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലയിലെ വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യ പരിപാലനം (എ-സ്റ്റെപ്പ് കെയേഴ്‌സ്), ആര്‍ത്തവ ശുചിത്വ പരിപാലനം (എ- സ്റ്റെപ്പ് സാനിറ്ററി സൊല്യൂഷന്‍സ്)എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. എന്‍.ജി. ഓയായ സാച്ച്, പദ്ധതിയുടെ ഭാഗമായി രണ്ടു സ്‌കൂളുകളിലേക്ക് നല്‍കുന്ന മെന്‍സ്ട്രൂല്‍ കപ്പുകളുടെ കൈമാറ്റവും മന്ത്രി നിര്‍വഹിച്ചു.
തെരഞ്ഞെടുത്ത 200 സ്‌കൂളുകളിലാണ് പദ്ധതി തുടക്കത്തില്‍ നടപ്പിലാക്കുന്നത്. വിവിധ വകുപ്പുകളില്‍ സേവനം നടത്തിവരുന്ന എഴുപതോളം കൗണ്‍സിലര്‍മാര്‍ പദ്ധതിയുടെ ഭാഗമാകും. വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായി വരുന്ന ലഹരി ഉപയോഗം പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള ശ്രമവും എ- സ്റ്റെപ്പ് മുന്നോട്ടുവയ്ക്കുമെന്ന് പദ്ധതി നടത്തിപ്പിന്റെ മുഖ്യ ചുമതല വഹിക്കുന്ന ജില്ലകളക്ടര്‍ അലക്‌സ് വര്‍ഗീസ് ചടങ്ങിൽ ആധ്യക്ഷത വഹിച്ചു പറഞ്ഞു. തൊഴില്‍ പരിശീലനം, കുട്ടികളുടെ അവകാശങ്ങള്‍, നൈപുണിവികസനം, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളിലേക്ക് എ-സ്റ്റെപ്പ് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തി സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിയാണ് എ-സ്റ്റെപ്(ആലപ്പുഴ സ്‌കൂള്‍ ടോട്ടല്‍ എക്‌സലന്‍സ് പ്രോഗ്രാം). ഇതിന്റെ ഭാഗമായുള്ള എ-സ്റ്റെപ് കെയേഴ്‌സ് പദ്ധതി വിദ്യാര്‍ഥികളുടെ മാനസികാരോഗ്യവും ക്ഷേമവും ലക്ഷ്യംവച്ചുകൊണ്ട് പഠനാക്ഷരീക്ഷം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.