കോട്ടയം : മുന്‍ എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജർ എ വി ശ്രീകുമാർ അറസ്റ്റിൽ.കോട്ടയം ഈസ്റ്റ് പോലീസാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീകുമാറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതമെന്ന പേരില്‍ ആത്മകഥാ ഭാഗങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി പോലീസ് നേരത്തെ കേസെടുത്തിരുന്നു.വിവാദത്തെ തുടര്‍ന്ന് ശ്രീകുമാറിനെ ഡി.സി ബുക്സ് സസ്പെന്റ് ചെയ്തിരുന്നു.