Monday, July 7, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഗ്രന്ഥശാലാ പ്രസ്ഥാനവും...

ഗ്രന്ഥശാലാ പ്രസ്ഥാനവും രണ്ടാംനവോത്ഥാനവും – സെമിനാർ മാർച്ച് 22 ന് അടൂരിൽ

അടൂർ: ഗ്രന്ഥശാലാ പ്രസ്ഥാനവും രണ്ടാംനവോത്ഥാനവും എന്ന വിഷയത്തിൽ കേരള സീനിയർ ലീഡേഴ്‌സ്ഫോറവും, അടൂർ വിവേകാനന്ദ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സെമിനാർ സംഘടിപ്പിക്കുന്നു. മാർച് 22 ന് വൈകുന്നേരം നാലിന് അമ്മകണ്ടകരയിലുള്ള വിവേകാനന്ദ ഗ്രന്ഥശാലയിൽ നടക്കുന്ന സെമിനാർ സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ്പ്രസിഡന്റ് ഏ പി ജയൻ ഉദ്ഘാടനം ചെയ്യും.

പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിക്കും. കേരള  സീനിയർ ലീഡേഴ്‌സ്ഫോറം സംസ്ഥാന പ്രസിഡന്റ്  ബി രാജീവ് വിഷയം അവതരിപ്പിക്കും.

ഡോ എസ് പാപ്പച്ചൻ (ചെയർമാൻ, ലൈഫ് ലൈൻ  ആശുപത്രി), ഡോ ജെ എസ് അടൂർ (മുൻ യു എൻ ഡയറക്ടർ), മാത്യു കുളത്തിങ്കൽ (പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്), ഡോ കേശവ മോഹൻ (ദുരന്ത നിവാരണ അതോറിറ്റി മുൻ ഡയറക്ടർ),  മുരുകേഷ് ടി (സെക്രട്ടറി, വിവേകാനന്ദ ഗ്രന്ഥശാല),  ഏ പി സന്തോഷ്‌കുമാർ (പറക്കോട് ബ്ലോക്ക്പഞ്ചായത്ത് അംഗം) തുടങ്ങിയവർ പ്രസംഗിക്കും.

കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ, വിവിധ ലൈബ്രറികൾ കേന്ദ്രീകരിച്ച്  കേരളത്തിൽ ഉടനീളം  അഞ്ചുമാസം നീണ്ടു നിൽക്കുന്ന സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം  ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവ് ആയിരുന്ന പി എൻ പണിക്കരുടെ ജന്മദിനമായ മാർച്ച് ഒന്നിന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ മുൻ പ്രതിപക്ഷ നേതാവ്  രമേശ്   ചെന്നിത്തല എംഎൽഎ നിർവഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊങ്കാല മഹോത്സവം

തിരുവല്ല : ഇരമല്ലിക്കര പൗർണമി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 22 നു നടക്കും. ക്ഷേത്രം തന്ത്രി ഗോവിന്ദൻ നമ്പൂതിരിയുടെയും മേൽശാന്തി നാരായണൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ രാവിലെ 9.30 നു പൊങ്കാല...

കുറ്റൂർ പാലത്തിൽ വൈദ്യൂതി വിളക്ക് തെളിഞ്ഞു

തിരുവല്ല:  എം സി റോഡിലെ കുറ്റൂർ പാലത്തിൽ വൈദ്യൂതി വിളക്ക് തെളിഞ്ഞു. കുറ്റൂർ തോണ്ടറ പാലം, ആറാട്ടുകടവ് വരട്ടാർ പാലം, കല്ലിശ്ശേരി ഇറപുഴ പാലം  എന്നീ പാലങ്ങളിലാണ് വിളക്ക് തെളിഞ്ഞത്. കഴിഞ്ഞ കുറെ...
- Advertisment -

Most Popular

- Advertisement -