Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsമില്‍മ കൗ...

മില്‍മ കൗ മില്‍ക്ക് – 1 ലിറ്റര്‍ ബോട്ടില്‍ ബുധനാഴ്ച വിപണിയിലെത്തും

തിരുവനന്തപുരം: മില്‍മ ഉത്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓണവിപണി ലക്ഷ്യമിട്ട് ‘മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ (ടിആര്‍സിഎംപിയു) ബുധനാഴ്ച   വിപണിയിലിറക്കും. പാലിന്റെ തനത് ഗുണമേന്‍മ യും സ്വാഭാവിക തനിമയും നിലനിര്‍ത്തുന്ന പ്രോട്ടീന്‍ സമ്പൂഷ്ടമായ ‘മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടിലിന് 70 രൂപയാണ് വിലയെന്ന് ടിആര്‍സിഎംപിയു ചെയര്‍മാന്‍ മണി വിശ്വനാഥ്  പറഞ്ഞു.

മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടിലിന്റെ ഉദ്ഘാടനവും പ്രകാശനവും ചൊവ്വാഴ്ച രാവിലെ 11 ന് ഹോട്ടല്‍ ഡിമോറയില്‍ നടക്കുന്ന ചടങ്ങില്‍ മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അദ്ധ്യക്ഷനാകും.

ചടങ്ങില്‍ 2024-2025 വര്‍ഷത്തില്‍ മികച്ച വില്‍പന കൈവരിച്ച മില്‍മ ഏജന്‍റുമാര്‍, മൊത്ത വിതരണ ഏജന്‍റുമാര്‍, റി-ഡിസ്ട്രിബ്യൂട്ടര്‍, ആപ്കോസ്, പാര്‍ലര്‍ എന്നിവരെ പാരിതോഷികം നല്‍കി ആദരിക്കും.

ഓണത്തോടനുബന്ധിച്ച് 2025 ജൂലൈയില്‍ സംഘങ്ങള്‍ തിരുവനന്തപുരം മേഖലാ യൂണിയനു നല്കിയ പാലളവിന്റെ അടിസ്ഥാനത്തില്‍ ലിറ്ററൊന്നിനു ആറ് രൂപ വീതം അധിക പാല്‍വില നല്കും. അധിക പാല്‍വിലയായി ലഭിക്കുന്ന ലിറ്ററൊന്നിന് ആറ് രൂപ നിരക്കിലുള്ള തുകയില്‍ നാല് രൂപ കര്‍ഷകനും ഒരു രൂപ സംഘത്തിനും നല്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറ്റിങ്ങലില്‍ യുവാവ് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു കൊന്നു

ആറ്റിങ്ങൽ : ആറ്റിങ്ങലില്‍ യുവാവ് ഭാര്യാ മാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു.ആറ്റിങ്ങല്‍ രേണുക അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന കരിച്ചിയില്‍ തെങ്ങുവിളാകത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രീതയുടെ മരുമകൻ...

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ

തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്.ഡിസംബര്‍ 13 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. തിരുവനന്തപുരം,...
- Advertisment -

Most Popular

- Advertisement -