പത്തനംതിട്ട : മൈലപ്ര റോഡില്‍ ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മിനിസിവില്‍ സ്റ്റേഷന്‍ മുതല്‍ എസ്‌പി ഓഫീസ് ജംഗ്ഷന്‍ വരെ ഇന്നും നാളെയും (നവംബര്‍ 12,13) വാഹന ഗതാഗതം നിരോധിച്ചു. കെഎസ് ആര്‍ടിസി സ്റ്റാന്‍ഡിലേക്കുളള വാഹനങ്ങള്‍ റിംഗ് റോഡ് വഴി അബാന്‍ ജംഗ്ഷനില്‍ എത്തി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്‍വശത്ത് കൂടി പ്രവേശിക്കണം.