തിരുവനന്തപുരം : വേനൽമഴ, കാലവർഷം, തുലാവർഷം എന്നിവയ്ക്ക് ശേഷം കേരളം വരണ്ട കാലാവസ്ഥയിലേക്ക്. ഏഴ് മാസങ്ങൾക്കു ശേഷമാണ് സംസ്ഥാനത്ത് മഴ തീരെയില്ലാത്ത അവസ്ഥ വരുന്നത്. ഇന്ന് മുതൽ നവംബർ മൂന്ന് വരെ നീണ്ടുനിൽക്കുന്ന വരണ്ട കാലാവസ്ഥാ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്.
നവംബർ 1, 2 തീയതികളിൽ കേരളം മുഴുവൻ വരണ്ട കാലാവസ്ഥയായിരിക്കും. ഈ സമയത്ത് ആകാശത്ത് മേഘങ്ങൾ ഉണ്ടാകില്ലാത്തതിനാൽ ചൂട് കൂടാൻ സാധ്യതയുണ്ട്. ഏകദേശം 200 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കേരളത്തിൽ തീരെ മഴയില്ലാത്ത ഒരവസ്ഥ സംജാതമാകുന്നത്.




                                    

