Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKollam93-ാമത് ശിവഗിരി...

93-ാമത് ശിവഗിരി തീര്‍ഥാടനം : 30നു തുടക്കമാകും

കൊല്ലം: 93-ാമത് ശിവഗിരി തീര്‍ഥാടനത്തിന് 30നു തുടക്കമാകും. രാവിലെ 10ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 30 നു രാവിലെ 7.30 നു സ്വാമി സച്ചിദാനന്ദ ധര്‍മപതാക ഉയര്‍ത്തുന്നതോടെയാണ് തീര്‍ഥാടന സമ്മേളനങ്ങള്‍ ആരംഭിക്കും. തീര്‍ഥാടന സമ്മേളനം 31നു രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി വി.എന്‍. വാസവന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്നു 11 ന് ‘മാറേണ്ട വിദ്യാഭ്യാസവും മാറരുതാത്ത മൂല്യങ്ങളും’ എന്ന വിഷയത്തിലെ സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.

ഉച്ചയ്ക്ക് ഒന്നിന് ‘ആധുനിക ജീവിതത്തിലെ ആരോഗ്യ പ്രതിസന്ധികള്‍’ എന്ന വിഷയത്തിലെ സമ്മേളനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ‘ഏക ലോക വ്യവസ്ഥിതിയും ആത്മീയതയും’ എന്ന വിഷയത്തിലെ സമ്മേളനം ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വൈകിട്ട് 5 നു നടത്തുന്ന സമ്മേളനം കുളത്തൂര്‍ അദ്വൈതാശ്രമം അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരിയും ഉദ്ഘാടനം ചെയ്യും.

31 നു പുലര്‍ച്ചെ 5.30 ന് തീര്‍ഥാടന ഘോഷയാത്ര ശിവഗിരിയില്‍ നിന്നാരംഭിച്ച് മൈതാനം, റെയില്‍വേ സ്റ്റേഷന്‍ വഴി തിരികെ മഹാസമാധി പീഠത്തില്‍ എത്തും.
 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാവേലിക്കര –  മിനി ജോബ് ഡ്രൈവ് 25 ന്

മാവേലിക്കര: മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിനി ജോബ് ഡ്രൈവ്  ജനുവരി 25 ന്  മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ നൂറ്റി...

സംസ്ഥാനത്തെ അപൂർവ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വർഷം യാഥാർത്ഥ്യമാകും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് അപൂർവ രോഗം ബാധിച്ചവരുടെ ഡേറ്റ രജിസ്ട്രി ഈ വർഷം യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ഈ വർഷം അപൂർവ രോഗ ചികിത്സാ ക്ലിനിക് ആരംഭിക്കും.ജന്മനായുള്ള...
- Advertisment -

Most Popular

- Advertisement -