ചങ്ങനാശ്ശേരി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിലും അതിനു ശേഷം നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിലും യുഡിഫ് ചങ്ങനാശ്ശേരിയിൽ ചരിത്ര വിജയം നേടുമെന്ന് മുൻ മന്ത്രിയും കെപിസിസി രാക്ഷ്ട്രീ യകാര്യ സമിതി അംഗവുമായ കെ സി ജോസഫ് പറഞ്ഞു.
ഐ എൻ റ്റി യു സി റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷനും കെപിസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ ഐ സി സി അംഗവും രാക്ഷ്ട്രീയകാര്യ സമിതി അംഗവും മുൻ എം എൽ എ യുമായ ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം നടത്തി. റീജിയണൽ പ്രസിഡന്റ് പി വി ജോർജ് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഡിസിസി സെക്രട്ടറി പി എച്ച് നാസർ, ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം, സംസ്ഥാന സെക്രട്ടറി ജിജി പോത്തൻ, മുൻ വൈസ് ചെയർമാനും ഐ എൻ റ്റി യു സി ജില്ലാ സെക്രട്ടറിയുമായ ബെന്നി ജോസഫ്, ഐ എൻ റ്റി യു സി ജില്ലാ നേതാക്കളായ പി എച്ച് അഷറഫ്, ജോബ് വിരുത്തികരി, കുഞ്ഞുമോൻ പുളിമ്മൂട്ടിൽ, അഡ്വ. അനൂപ് വിജയൻ,സോജി മാടപ്പള്ളി, കൗൺസിലർ എൽസമ്മ ജോബ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡെന്നിസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
ഇന്ദിരാ ഗാന്ധിയുടെ ചായാചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചനയും മൗന പ്രാർത്ഥനയും നടത്തി. ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചതിനുശേഷം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനവും ആഘോഷിച്ചു.






