ആറന്മുള : നീർവിളാകം ധർമ്മ ശാസ്താ ക്ഷേതത്തിൽ പത്ത് നാളത്തെ ഉത്രം ഉത്സവത്തിന് കൊടിയേറി. ശുദ്ധി ചടങ്ങുകൾക്ക് ശേഷം ഞായറാഴ്ച്ച പകൽ 8.20 ന് താഴമൺ മഠം തന്ത്രി കണ്ഠര് ബ്രഹ്മദത്തരുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങുകൾ.മേൽശാന്തി ആറന്മുള പുത്തൻ മഠം ഹരീഷ് ജെ പോറ്റി സഹകാർമികത്വം വഹിച്ചു.
ഉച്ചപൂജക്ക് ശേഷം നടന്ന കൊടിയേറ്റ് സദ്യയിൽ നൂറു കണക്കിന് ഭക്തർ പങ്കെടുത്തു. വൈകിട്ട് 5 ന് അമൃത വർഷിണി ഭക്തി ഗാനസുധയും ഏഴിന് ദീപക്കാഴ്ചയും തുടർന്ന് നീർവിളാകം ശാസ്താ തിരുവാതിര സംഘത്തിന്റെ തിരുവാതിര, സംഗീത കച്ചേരി, വിലക്കിനെഴുന്നള്ളിപ്പ് എന്നിവയും നടന്നു
എണ്ണൂറ് വർഷത്തിന് മേൽ പഴക്കം ഉള്ള ക്ഷേത്രത്തിൽ ധർമ്മ ശാസ്താവിന്റെ സ്വയം ഭൂ ശിലാ ചൈതന്യമാണ് . രണ്ട് നാൾ കാവടിയാട്ടവും പള്ളിവിളക്ക് എഴുന്നള്ളിപ്പും ഇവിടെ ഉത്രം ഉത്സവത്തിന്റെ ഭാഗമായി ഉണ്ട്. രണ്ടാം ഉത്സവ നാളായ തിങ്കളാഴ്ച്ച രാവിലെ 8.30 മുതൽ ധർമ്മ ശാസ്താ സമിതിയുടെ നാരായണീയം, വൈകിട്ട് 7.15 ന് ഗാനമേള 9.30 ന് വിളക്കെഴുന്നത്ത് എന്നിവ നടക്കും.
25 നാണ് ഉത്രം ഉത്സവും 26 ന് ആറാട്ടും നടക്കും.അഞ്ചാം ഉത്സവ ദിനമായ 21 മുതൽ പകൽ 10 ന് ഉത്സവ ബലി ദർശനം .