Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsപോക്സോ കേസിൽ...

പോക്സോ കേസിൽ 13 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു.
പത്തനംതിട്ട അതിവേഗ  സ്പെഷൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. ചിറ്റാർ വയ്യാറ്റുപുഴ മീൻകുഴി മരുതിമൂട്ടിൽ വീട്ടിൽ ലിജോ എന്ന് വിളിക്കുന്ന സാമുവൽ ജോണി(36)നെയാണ് ശിക്ഷിച്ചത്.

2022 ഫെബ്രുവരി 13 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉച്ചക്ക് രണ്ട് മണിക്ക് പ്രതി, 12 വയസ്സുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പള്ളി കാണിക്കാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി റബ്ബർ തോട്ടത്തിൽ വച്ച് ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്നും കിട്ടിയ വിവരത്തെതുടർന്ന് ചിറ്റാർ എസ് ഐ സുരേഷ് കുമാർ കേസെടുത്തു.

തുടർന്ന് ഇപ്പോഴത്തെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയും അന്ന് ചിറ്റാർ പോലീസ് ഇൻസ്‌പെക്ടറുമായിരുന്ന കെ ബൈജുകുമാർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. സംഭവദിവസം തന്നെ പ്രതിയെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.

പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളും ചേർത്ത് രജിസ്റ്റർ ചെയ്ത കേസിൽ, പോക്സോ പ്രകാരം 10 വർഷവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം 3 വർഷവുമാണ് ശിക്ഷിച്ചത്. പിഴത്തുക പെൺകുട്ടിക്ക് നൽകണം, അടച്ചില്ലെങ്കിൽ 15 മാസം അധികകഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജെയ്സൺ മാത്യൂസ് ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 15/05/2024 Fifty Fifty FF 95

1st Prize Rs.1,00,00,000/- FG 348822 (THIRUVANANTHAPURAM) Consolation Prize Rs.8,000/- FA 348822 FB 348822 FC 348822 FD 348822 FE 348822 FF 348822 FH 348822 FJ 348822 FK 348822...

മുനമ്പത്തെ മനുഷ്യാവകാശ ലംഘനം കണ്ടില്ല എന്ന് നടിക്കരുത് : മാർ യൗസേബിയോസ്

തിരുവല്ല : മുനമ്പത്തെ മനുഷ്യാവകാശ ലംഘനം സർക്കാർ കണ്ടില്ല എന്ന് നടിക്കരുത് എന്നും മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്ന സാഹചര്യം ആശങ്കയോടെ കാണണമെന്നും  കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ്...
- Advertisment -

Most Popular

- Advertisement -