Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsസ്വിഫ്റ്റ് ബസ്...

സ്വിഫ്റ്റ് ബസ് വൃത്തിയായി സൂക്ഷിച്ചില്ല: കെഎസ്ആര്‍ടിസി ആലുവ ഡിപ്പോ അധികൃതർക്കെതിരെ നടപടി

തൃശൂർ: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വൃത്തിയായി സൂക്ഷിക്കാത്തതിന് ആലുവ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ കെ റ്റി ബൈജുവിനെതിരെയാണ് നടപടി. കെ ടി ബൈജുവിനെ അഞ്ച് ദിവസത്തെ തിരുത്തല്‍ പരിശീലനത്തിന് അയക്കും. ആലുവ ഡിപ്പോയിലെ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ് കഴിഞ്ഞ മാസം 29ന് സര്‍വീസിനിടയില്‍ പരിശോധിച്ചപ്പോള്‍ ബസിന്റെ വിന്‍ഡോ ഗ്ലാസുകള്‍ക്ക് അകവശം, സീറ്റുകള്‍, ബസിന്റെ ഇന്‍സൈഡ് ടോപ്പ് എന്നീ ഭാഗങ്ങള്‍ അഴുക്ക് പിടിച്ച നിലയിലായിരുന്നു.

ഇതേ ബസ് ഇതിനു മുന്‍പും ഇത്തരത്തില്‍ വൃത്തിഹീനമായി കണ്ടെത്തിയതിന് ആലുവ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ക്ക് താക്കീത് നല്‍കിയിരുന്നു. ബസ് വൃത്തിയാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നെങ്കിലും ഈ നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്നാണ് കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹി മദ്യനയ അഴിമതിക്കേസ് : കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജാമ്യാപേക്ഷയിൽ സിബിഐയുടെ മറുപടി തേടിയ സുപ്രീം കോടതി കേസ് ഈ മാസം 23ലേക്ക് മാറ്റി....

നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

ഇടുക്കി : ഇടുക്കി നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി.പച്ചടി സ്വദേശി മേരിക്കുട്ടി(70)യുടെ വീട്ടുപറമ്പിൽനിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മേരിക്കുട്ടിയും രണ്ട് ആൺമക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. മേരിയെയും മകൻ റെജിയെയും (48) കുറച്ചു...
- Advertisment -

Most Popular

- Advertisement -