Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsനിക്ഷേപ തട്ടിപ്പിൽ...

നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ ജി ആൻഡ് ജി ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ  രൂപീകരിച്ചു

പത്തനംതിട്ട : ജി ആൻഡ് ജി ഫൈനാൻസിയേഴ്സുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ ജി ആൻഡ് ജി ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ (ജിഐഡബ്ല്യുഎ) രൂപീകരിച്ചു

454  നിക്ഷേപകർ ഇതിനോടകം സംഘടനയിൽ അംഗങ്ങളായി സംഘടന രജിസ്റ്റർ  ചെയ്തതായും സ്ഥാപന ഉടമകൾക്കെതിരേ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു

നിക്ഷേപത്തട്ടിപ്പു കേസിൽ പ്രതികളായ സിന്ധു നായർ, ലേഖ ലക്ഷ്മി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും ഇവരെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സ്വാധീനവും ചില ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദവും മൂലമാണെന്ന് അസോസിയേഷൻ ആരോപിച്ചു. 

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുവർക്കും നിർണായക പങ്കുണ്ട്. ഒന്നും രണ്ടും പ്രതികൾ റിമാൻഡിൽ കഴിയുന്നതിനാൽ  നിക്ഷേപത്തട്ടിപ്പിൽ നിന്നും രക്ഷനേടാനുള്ള ചരടുവലികൾ ഇപ്പോഴും തുടരുന്നത് മൂന്നും നാലും പ്രതികളുടെ നേതൃത്വത്തിലാണ്

പുല്ലാട് സ്വർണക്കടയിലേതടക്കമുള്ള വസ്തുവകകൾ ഇത്തരത്തിൽ മാറ്റിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടെ ഗോപാലകൃഷ്ണന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന വീടും സ്ഥലവും നിക്ഷേപകരിൽ പലരും വ്യക്തിപരമായും വൈശ്യ ബാങ്ക് ഉൾപ്പെടെയും അറ്റാച്ച് ചെയ്തു നോട്ടീസ് പതിച്ചതാണ്. കോടതിയിൽ നിന്നും തീർപ്പാകുന്നതുവരെ ഈ വസ്തുക്കളിൽ ഏതെങ്കിലും തരത്തിലുള്ള നടത്തിപ്പുകൾ ഉണ്ടായാൽ ശക്തമായി നേരിടും.  

തെള്ളിയൂർ വൃശ്ചിക വാണിഭവുമായി ബന്ധപ്പെട്ട സ്ഥലം ഗോപാലകൃഷ്ണൻ കൈവശം വച്ച് നടത്തിപ്പിനു ശ്രമിച്ചാൽ ശക്തമായി നേരിടാനും അസോസിയേഷൻ തീരുമാനിച്ചു. ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പാട്ടത്തിനു വ്യാപാരം അനുവദിച്ചാൽ തടയും.  നിക്ഷേപകരെ വഞ്ചിച്ചശേഷം ഇപ്പോഴും തങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കാനും ക്രയവിക്രയം അടക്കം നടത്താനുമുള്ള  ശ്രമമാണ് പ്രതികൾ നടത്തുന്നതെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അസോസിയേഷൻ ആരോപിച്ചു

അസോസിയേഷൻ പ്രസിഡന്‍റ് കെ.എം. മാത്യു പുല്ലാട്,  വൈസ് പ്രസിഡന്‍റ് ദാനിയേൽ തോമസ്, ജനറൽ സെക്രട്ടറി കെ.വി. വർഗീസ്, ട്രഷറാർ അജയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെജരിവാളിനെ അറസ്റ്റ് ചെയ്തത് ജനശ്രദ്ധ തിരിച്ചുവിടാൻ – മന്ത്രി വി എൻ വാസവൻ

തിരുവല്ല: കെജരിവാളിനെ അറസ്റ്റ് ചെയ്തത് ജനശ്രദ്ധ തിരിച്ചുവിടാനെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.തിരുവല്ലയിൽ എൽഡിഎഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേന്ദ്രത്തിനെതിരായ വികാരങ്ങളെ തിരിച്ച് വിടാനാണ് ദില്ലി മുഖ്യമന്ത്രി കേജരിവാളിനെ ഇഡി ഉദ്യോഗസ്ഥരെ...

തലസ്ഥാനത്ത് വിദ്യാർത്ഥി സംഘർഷം ; എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കേസ്

തിരുവനന്തപുരം : കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘർഷങ്ങളിൽ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കണ്ടോൺമെന്റ് പോലീസ് കേസെടുത്തു.എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ അടക്കമുള്ള ഭാരവാഹികൾക്കെതിരെയാണ് കേസ് .എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട്...
- Advertisment -

Most Popular

- Advertisement -